ന്യൂഡൽഹി: പാർലമെന്‍റ് അംഗങ്ങള്‍ക്ക് 24 ശതമാനം ശമ്പള വർധന നിലവില്‍ വരുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. 2023 ഏപ്രില്‍ ഒന്നുമുതല്‍ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളം ഉയർത്തുന്നത്. ഇതോടെ എം.പിമാരുടെ പ്രതിമാസ ശമ്പളം ഒരുലക്ഷം രൂപയില്‍ നിന്ന് 1.24 ലക്ഷവും ഡെയിലി അലവൻസ് 2000 രൂപയില്‍ നിന്ന് 2500 രൂപയായും ഉയരും. ശമ്പള വർധന വ്യക്തമാക്കി കേന്ദ്രം വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
അതേസമയം കാലാവധി തീരുന്ന എം.പിമാർക്ക് ഇതുവരെ 25,000 രൂപയാണ് പെൻഷൻ നല്‍കിയിരുന്നത്. ഇത് ഇനി മുതല്‍ 31,000 രൂപയായി ഉയരും. മുൻ എം.പിമാർ ഔദ്യോഗിക കാലാവധിയിലിരുന്ന ഓരോ വർഷത്തിനും നല്‍കി വരുന്ന 2000 രൂപ അഡീഷനല്‍ പെൻഷൻ 2500 രൂപയാകും. അതേസമയം രാജ്യത്ത് പണപ്പെരുപ്പവും ജീവിതച്ചെലവും ഉയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ശമ്പള വർധന നടപ്പാക്കിയത്.
TAGS : CENTRAL GOVERNMENT
SUMMARY : Central government increases salaries and other benefits of MPs
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…