കൊച്ചി: കൊച്ചി-ബെംഗളുരു വ്യവസായ ഇടനാഴിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചതായി മന്ത്രി പി രാജീവ്. ഏക ജാലക സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പദ്ധതിക്ക് ആവശ്യമായ പ്രാരംഭ നടപടികളെല്ലാം കേരളം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇടനാഴിയുടെ ഏറ്റവും പ്രധാന ഭാഗം പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റിയായിരിക്കും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത മന്ത്രി തല സമിതിയും മേല്‍നോട്ടം വഹിക്കും. പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്ര അനുമതി ലഭിച്ചത്. പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ആവശ്യപ്പെടുകയായിരുന്നു. പദ്ധതി പ്രദേശത്ത് വൈദ്യുതി വെള്ളം റോഡ് ഉള്‍പ്പെടെയുള്ള ബാഹ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കും.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇത് തയ്യാറാക്കുക. പദ്ധതി പ്രദേശത്തിന് പ്രത്യേക വ്യവസായ ടൗണ്‍ഷിപ്പ് പദവി നല്‍കും.കേരളത്തില്‍ വലിയ രീതിയില്‍ വ്യവസായം കൊണ്ടുവരാന്‍ കഴിയും. കേരളത്തിന് ചേരുന്ന വിധത്തിലുള്ള പാരിസ്ഥിതിക സൗഹൃദ വ്യവസായികള്‍ക്കായിരിക്കും മുന്‍ഗണനയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
<br>
TAGS : KOCHI-BENGALURU INDUSTRIAL CORRIDOR | KERALA
SUMMARY : Central Govt approves Kochi-Bengaluru Industrial Corridor
പറ്റ്ന: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു. പരിഷ്കരണം ഭരണഘടനാ വിരുദ്ധമാണെന്നും…
മാണ്ഡി: ഹിമാചല്‍ പ്രദേശിലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 75 ആയി. മാണ്ഡി ജില്ലയില്‍ വെള്ളപ്പൊക്കത്തില്‍ കാണാതായവർക്കായി തിരച്ചില്‍…
കൊച്ചി: പ്രേം നസീർ വിവാദത്തില്‍ മാപ്പ് പറഞ്ഞ് നടൻ ടിനി ടോം. തൻ്റെ ഇൻ്റർവ്യൂയില്‍ നിന്നും അടർത്തിയെടുത്ത് ഒരു ഭാഗം…
തിരുവനന്തപുരം: സാങ്കേതിക തകരാറുകള്‍ കാരണം മൂന്നാഴ്ചയിലധികമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് F-35B യുദ്ധവിമാനം നന്നാക്കാൻ ബ്രിട്ടനില്‍ നിന്നുള്ള…
ദുബായ്: കോഴിക്കോട് പേരാമ്പ്ര സ്വദേശി ദുബായില്‍ നിര്യാതനായി. മുളിയങ്ങല്‍ ചേനോളി താഴെ കുഞ്ഞഹമ്മദിന്റെ മകൻ സമീസ് (39) ആണ് മരിച്ചത്.…
ന്യൂഡൽഹി: ആക്‌സിയം4 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലെത്തി ചരിത്രം കുറിച്ച ശുഭാംശു ശുക്ലയും സംഘവും രണ്ടാഴ്ചത്തെ വാസത്തിന് ശേഷം ജൂലൈ…