ബെംഗളൂരു: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ നിർമാണ പുരോഗതി വിലയിരുത്തി കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിലെ ബിഇഎംഎല്ലിലെത്തിയ മന്ത്രി കോച്ചുകളടക്കം സന്ദർശിച്ചു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സുരക്ഷ, പ്രത്യേക സൗകര്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്തിട്ടുള്ള വന്ദേ ചെയർ കാർ, വന്ദേ സ്ലീപ്പർ, വന്ദേ മെട്രോ, അമൃത് ഭാരത് ട്രെയിനുകളെ ലോകത്തിലെ ഏറ്റവും മികച്ച ട്രെയിനുകളുമായി താരതമ്യം ചെയ്യാവുന്നതാണെന്ന് മന്ത്രി പറഞ്ഞു.
എല്ലാ വിഭാഗക്കാർക്കും വേണ്ടിയുള്ള ഗതാഗത മാർഗം എന്ന നിലയിൽ യാത്രാനിരക്ക് താങ്ങാനാവുന്നതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് കൂടിയാണിത്. സെപ്റ്റംബർ 20ന് ബെംഗളൂരു പ്ലാൻ്റിൽ നിന്ന് ട്രെയിൻ കോച്ചുകൾ പുറത്തിറങ്ങുമെന്നാണ് വിവരം. സെമി-ഹൈ-സ്പീഡ് വന്ദേ ഭാരത് ട്രെയിനിൻ്റെ സ്ലീപ്പർ പതിപ്പിന്റെ സർവീസ് ഡിസംബറിൽ ആരംഭിക്കുമെന്ന് ബെംഗളൂരു സെൻട്രൽ എംപി പി.സി. മോഹൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ബെംഗളൂരുവിലെ ബിഇഎംഎൽ പ്ലാൻ്റിൽ നിന്നാണ് ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പുറത്തിറങ്ങുക.
തദ്ദേശീയമായി നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളാണിത്. വന്ദേ ഭാരത് ട്രെയിനുകൾക്ക് യാത്രക്കാരിൽ നിന്ന് ലഭിച്ച മികച്ച സ്വീകാര്യതയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ വരവിന് കാരണമായത്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ശേഷിയുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിലവിലെ രാജധാനി എക്‌സ്‌പ്രസിന് വെല്ലുവിളിയാകും. ട്രെയിനിൽ 16 കോച്ചുകളിലായി 823 ബെർത്തുകളുണ്ടാകും.
TAGS: BENGALURU | VANDE BHARAT SLEEPER
SUMMARY: Central railway minister inspects vande bharat sleeper train coaches
തിരുവനന്തപുരം: 2025ലെ കേരള പുരസ്കാരങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് ഡോ. എം.ആർ. രാഘവ വാര്യർക്കാണ്…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് കലാ സാഹിത്യ വിഭാഗം ഒരുക്കുന്ന എം.ടി സ്മൃതി നാളെ വൈകിട്ട് 3.30 മുതൽ…
ബെംഗളൂരു: കേരള സര്ക്കാര് നോര്ക്ക റൂട്സ് മുഖേന നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇന്ഷുറന്സ് പരിരക്ഷ പദ്ധതിയായ നോര്ക്ക കെയറിലേക്കുള്ള…
ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്ന്ന് കൊന്ന് കെട്ടിതൂക്കിയതായി പരാതി. സൗത്ത് ബെംഗളൂരുവിലാണ് സംഭവം. ഉത്തരഹള്ളിലെ സർക്കിൾ…
തിരുവനന്തപുരം: നവംബര് ഒന്ന് മുതല് ഉപഭോക്താക്കള്ക്ക് ആകര്ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്പതാം വര്ഷം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ഓഫര്. സ്ത്രീ…
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ…