ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; കേന്ദ്രസംഘം നാളെ സ്ഥലപരിശോധന നടത്തും

ബെംഗളൂരു: ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി പട്ടികപ്പെടുത്തിയ മൂന്ന് സ്ഥലങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഉദ്യോഗസ്ഥ സംഘം നാളെ പരിശോധിക്കും. വിമാനത്താവളത്തിന്റെ സാധ്യത പഠനം നടത്താനാണ് കേന്ദ്ര സംഘം എത്തുന്നത്. നഗരത്തിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി കനകപുര റോഡിലെ രണ്ട് സ്ഥലങ്ങളും, നെലമംഗല-കുനിഗൽ റോഡിലെ മറ്റൊരു സ്ഥലവുമാണ് പട്ടികയിൽ ഉൾപെടുത്തിയിട്ടുള്ളത്. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായി എഎഐ ചർച്ച നടത്തുമെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ പറഞ്ഞു.

പഠനത്തിനായി കെഎസ്ഐഐഡിസി എഎഐക്ക് 1.21 കോടി രൂപ നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിമാനത്താവളത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത പ്രദേശങ്ങളിൽ ആവശ്യമായ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മാർച്ച്‌ അഞ്ചിന് എയർപോർട്ട് അതോറിറ്റിക്ക് സർക്കാർ കത്ത് നൽകിയിരുന്നു. ഇതുപ്രകാരമാണ് സംഘം സ്ഥലം സന്ദർശിക്കാൻ എത്തുന്നത്. ഇതിനായി അവശ്യമായ എല്ലാ രേഖകളും തയാറാക്കിക്കഴിഞ്ഞുവെന്ന് മന്ത്രി പാട്ടീൽ പറഞ്ഞു. നഗരത്തിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ ചുറ്റളവിലാണ് രണ്ടാം വിമാനത്താവളത്തിനായി മൂന്ന് സ്ഥലങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ദേശീയ പാതകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാണെന്ന് സംസ്ഥാന സർക്കാർ മന്ത്രാലയത്തെ അറിയിച്ചു.

കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം ചൂണ്ടിക്കാട്ടുന്ന സ്ഥലത്ത് വിമാനത്താവളത്തിനായി 4,500 ഏക്കർ ഭൂമി നൽകാൻ തയാറാണെന്ന് സംസ്ഥാന സർക്കാർ മന്ത്രാലയത്തെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്. കനകപുര റോഡിൽ കണ്ടെത്തിയ ഭൂമിയുടെ വിസ്തീർണ്ണം യഥാക്രമം 4,800 ഉം 5,000 ഉം ഏക്കറാണ്. വിമാനത്താവളത്തിനായി കണ്ടെത്തിയ മൂന്നാമത്തെ സ്ഥലം നെലമംഗലയിലെ കുനിഗൽ റോഡിലാണ്. ഏകദേശം 5,200 ഏക്കർ ഭൂമി പദ്ധതിക്കായി ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

TAGS: BENGALURU | AIRPORT
SUMMARY: Second airport for Bengaluru, AAI team to inspect three identified locations today

Savre Digital

Recent Posts

എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരില്‍ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്‍റെ സസ്പെൻഷൻ നീട്ടി.…

37 minutes ago

കേരള ആർടിസി ബെംഗളൂരു- തിരുവനന്തപുരം മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. വോൾവോ 9600…

57 minutes ago

ഡൽഹി സ്ഫോടനം; കാർ ഓടിച്ചിരുന്നത് ഉമർ മുഹമ്മദ് തന്നെ, ഡിഎൻഎ ഫലം പുറത്ത്

ന്യൂഡൽഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലായ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി ആണെന്ന്…

1 hour ago

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; നാളെ മുതൽ പത്രിക സമർപ്പണം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനായി നാളെ നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കുന്നതോടെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങും. മുന്നണികളെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണയം…

2 hours ago

കര്‍ണാടകയില്‍ തൊഴിലാളികളായ സ്ത്രീകൾക്ക് മാസത്തില്‍ ഒരു ദിവസം ആർത്തവാവധി; സർക്കാർ ഉത്തരവിറക്കി

ബെംഗളൂരു: തൊഴിലാളികളായ സ്ത്രീകള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന നിയമവുമായി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് 18 മുതല്‍ 52 വയസുവരെയുള്ള എല്ലാ…

2 hours ago

ജാതിസർവേ: ഓൺലൈനിൽ വിവരങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി

ബെംഗളൂരു: സംസ്ഥാനത്തെ ജാതിസർവേയിൽ ഓൺലൈനിൽ വിവരങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം 30 വരെ വെബ് സൈറ്റ് (https://kscbcselfdeclaration.karnataka.gov.in)…

3 hours ago