ബെംഗളൂരു: ബെംഗളൂരുവിൽ 23,000 കോടി രൂപയുടെ സർക്കുലർ റെയിൽവേ നെറ്റ്‌വർക്ക് പദ്ധതിക്ക് അനുമതി ലഭിച്ചതായി കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ അറിയിച്ചു. പദ്ധതി ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ, സൗത്ത് വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ഉടൻ തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
287 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽ ശൃംഖല വഡ്ഡരഹള്ളി, ദേവനഹള്ളി, മാലൂർ, ഹീലാലിഗെ, ഹെജ്ജല, സോളൂർ എന്നിവയെ ബന്ധിപ്പിക്കും. നഗരത്തിലെ റെയിൽവേ ശൃംഖല മെച്ചപ്പെടുത്താൻ 43,000 കോടി രൂപയുടെ പദ്ധതിക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
കർണാടകയിൽ 1,699 കോടി രൂപ ചെലവിൽ നിർമിക്കുന്ന 93 റെയിൽ ഓവർ ബ്രിഡ്ജുകൾ (ആർഒബി)/റോഡ് അണ്ടർ ബ്രിഡ്ജുകൾ (ആർയുബി) റെയിൽവേ അംഗീകരിച്ചു. അവയിൽ 49 പദ്ധതികളുടെ ചെലവ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പാങ്കിടും. ഇതനുസരിച്ച് 850 കോടി രൂപയാണ് റെയിൽവേയുടെ വിഹിതമെന്ന് സോമണ്ണ പറഞ്ഞു.
TAGS: KARNATAKA | RAILWAY
SUMMARY: Centre approves circular railway project for bengaluru
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ…
ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…
ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…