Categories: TOP NEWS

മുലപ്പാൽ വിൽക്കുന്ന സ്വകാര്യ കമ്പനികളുടെ ലൈസൻസ് റദ്ദാക്കാൻ കേന്ദ്രനിർദേശം

ബെംഗളൂരു: മുലപ്പാൽ ശേഖരിക്കാനും സംസ്കരിക്കാനും വാണിജ്യവത്കരിക്കാനും സ്വകാര്യ കമ്പനികൾക്ക് അനുവദിച്ച ലൈസൻസ് റദ്ദാക്കാൻ സംസ്ഥാന സർക്കാരിനോട് കേന്ദ്ര സർക്കാർ നിർദേശിച്ചു. കർണാടക ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. മുലപ്പാൽ ശേഖരണത്തിലൂടെയും വിൽപനയിലൂടെയും ബഹുരാഷ്ട്ര കമ്പനികൾ ലാഭം കൊയ്യുന്നത് സംബന്ധിച്ച് ആശങ്ക ഉന്നയിച്ച് മുനഗൗഡ എന്ന വ്യക്തി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി (പിഎൽ) പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ഇത്തരം ലൈസൻസുകൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര ആയുഷ് മന്ത്രാലയം അടുത്തിടെ കർണാടക സർക്കാരിന് നിർദ്ദേശം നൽകിയതായി വാദത്തിനിടെ കർണാടക ഹൈക്കോടതിയുടെ അഡീഷണൽ സോളിസിറ്റർ ജനറൽ അരവിന്ദ് കാമത്ത് ചീഫ് ജസ്റ്റിസ് എൻ. വി. അഞ്ജരിയ, ജസ്റ്റിസ് കെ. വി. അരവിന്ദ് എന്നിവരടങ്ങിയ ബെഞ്ചിനോട് പറഞ്ഞു. ഇതേതുടർന്ന് സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകിയിരുന്ന നിരവധി ലൈസൻസുകൾ സംസ്ഥാന സർക്കാർ റദ്ദാക്കിയിട്ടുണ്ട്.

മുലപ്പാലിൻ്റെ വാണിജ്യപരമായ ഉപയോഗം അനുവദിച്ചിരുന്ന ആയുർവേദ മാനദണ്ഡങ്ങൾക്ക് കീഴിലാണ് ചില കമ്പനികൾക്ക് തുടക്കത്തിൽ ലൈസൻസുകൾ ലഭിച്ചിരുന്നത്. എന്നാൽ, കൂടുതൽ സ്വകാര്യ കമ്പനികൾ ലൈസൻസ് കൈക്കലാക്കിയിട്ടുണ്ട്. ഇതോടെയാണ് കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടത്.

ആയുർവേദ, പ്രകൃതിചികിത്സാ രീതികളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പ്രകാരമാണ് ഈ ലൈസൻസുകൾ മുമ്പ് നൽകിയിരുന്നതെന്നും എന്നാൽ കേന്ദ്രസർക്കാരിൻ്റെ സമീപകാല നിർദ്ദേശപ്രകാരം ഇവ റദ്ദാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിസംബർ നാലിന് കേസ് വീണ്ടും പരിഗണിക്കും.

TAGS: KARNATAKA | BREAST MILK SALE
SUMMARY: Centre directs Karnataka govt to cancel licenses for commercialisation of breast milk

Savre Digital

Recent Posts

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം; അന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു. നിലവില്‍ കണ്ണൂരിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.…

10 minutes ago

പെണ്‍കുട്ടിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് 21കാരിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷയാണ് മരിച്ചത്. മൃതദേഹം…

44 minutes ago

നടൻ സൗബിൻ ഷാഹിറിന് വിദേശയാത്രാനുമതി നിഷേധിച്ച് മജി സ്ട്രേറ്റ് കോടതി

കൊച്ചി: നടൻ സൗബിൻ ഷാഹിറിന് വിദേശയാത്രാനുമതി നിഷേധിച്ച് മജി സ്ട്രേറ്റ് കോടതി. മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട…

51 minutes ago

ഷാജന്‍ സ്‌കറിയ ആക്രമിക്കപ്പെട്ട സംഭവം; നാല് പ്രതികള്‍ ബെംഗളുരുവില്‍ പിടിയില്‍

തൊടുപുഴ: മറുനാടന്‍ മലയാളി ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച സംഭവത്തില്‍ നാല് പ്രതികളെ പ്രത്യേക അന്വേഷണ സംഘം ബെംഗളുരുവില്‍…

2 hours ago

കേദാര്‍നാഥ് ദേശീയ പാതയില്‍ മണ്ണിടിച്ചില്‍; രണ്ടു പേര്‍ മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ദേശീയ പാതയില്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലില്‍ രണ്ടു പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സോന്‍പ്രയാഗിനും…

2 hours ago

അഫ്ഗാൻ ഭൂചലനം: മരണം 250 കടന്നു, കനത്ത നാശനഷ്ടം

കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ കിഴക്കന്‍ മേഖലയിലെ കുനാർ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ 250 പേർ മരിച്ചതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 6.0 തീവ്രത…

5 hours ago