ബെംഗളൂരു: കൂടുതൽ അത്യാധുനിക സൗകര്യങ്ങളോട് കൂടി മുഖം മിനുക്കാനൊരുങ്ങി ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ. ഇതിനായി 223 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചതായി മൈസൂരു -കുടക് മുൻ എംപി പ്രതാപ് സിംഹ അറിയിച്ചു.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം റോഡിൻ്റെ വീതി വർധിപ്പിക്കുന്നതടക്കമുള്ള നവീകരണ പ്രവൃത്തികൾക്കാണ് പണം അനുവദിച്ചത്. പാതയിൽ നിരവധി പദ്ധതികൾക്ക് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയിൽ നിന്ന് അംഗീകാരം ലഭിച്ചതായി പ്രതാപ് സിംഹ അറിയിച്ചു.
ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പാതയുടെ വീതി വർധിപ്പിക്കുക, വിശ്രമ കേന്ദ്രം ഒരുക്കുന്നതടക്കമുള്ള പദ്ധതികൾക്കാണ് കേന്ദ്രം പണം അനുവദിച്ചത്. പഞ്ചമുഖി ഗണേശ ക്ഷേത്രത്തിന് സമീപമുള്ള വിശ്രമ കേന്ദ്രവും പദ്ധതിയുടെ ഭാഗമാണ്. മതിയായ സൗകര്യങ്ങൾ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ ജനങ്ങൾക്കായി തുറന്നുനൽകിയെന്ന പരാതി വ്യാപകമായി തുടരുന്നതിനിടെയാണ് അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് ഉൾപ്പെടെ പണം അനുവദിച്ചിരിക്കുന്നത്.
ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ 2023 മാർച്ച് 11ന് മാണ്ഡ്യ ഗെജ്ജലഗെരെയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ ഉദ്ഘാടനത്തിന് പിന്നാലെ റോഡിന് അടിസ്ഥാനപരമായി വേണ്ട സൗകര്യങ്ങൾ ചൂണ്ടിക്കാട്ടി വിമർശനം ശക്തമായിരുന്നു. പ്രധാന റോഡുകളിൽ നിന്ന് എക്സ്പ്രസ് വേയിലേക്കുള്ള റോഡുകളുടെ അഭാവം, എക്സിറ്റുകൾ, വീതികുറഞ്ഞ ഭാഗം, വിശ്രമ കേന്ദ്രങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
TAGS: BENGALURU | EXPRESSWAY
SUMMARY: Centre grants more fund for Bengaluru – Mysore expressway
ആലപ്പുഴ: മുഹമ്മ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിപിഒ സന്തോഷ് കുമാർ (45) ആണ് മരിച്ചത്.…
ഛത്തീസ്‌ഗഡ്: സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതിനെത്തുടർന്ന് പഞ്ചാബിലെ ഫിറോസ്പുരിൽ യുവാവിന് ദാരുണ അന്ത്യം. ധനി സുച്ച സ്വദേശിയായ ഹർപിന്ദർ…
തിരുവനന്തപുരം: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. തലസ്ഥാനത്ത് ഡിജെ പാർട്ടികളിൽ ഗുണ്ടകൾക്ക് വിലക്ക് ഏർപ്പെടുത്തി. തിരുവനന്തപുരം സിറ്റി പോലീസ്…
കോട്ടയം: മലപ്പുറത്തുനിന്ന് ഗവിയിലേക്കുപോയ കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര ബസ് മണിമല പഴയിടത്ത് വെച്ച് കത്തിനശിച്ചു. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ട്…
ബെംഗളുരു: ബാനസവാടി-ബയ്യപ്പനഹള്ളി എസ്എംവിടി സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി 3, 4,5 തീയതികളില്‍ കേരളത്തിലേക്കുള്ള ട്രെയിൻ സര്‍വീസുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി…
ബെംഗളൂരു: പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചു യുവാവ് മരിച്ചു. കുന്ദലഹള്ളിയില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ബള്ളാരി സ്വദേശിയായ…