സി.എച്ച് വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സമൂഹ്യ പരിഷ്‌ക്കരണം സാധ്യമാക്കി-സിറാജ് ഇബ്രാഹിം സേട്ട്

ബെംഗളൂരു: മുന്‍മുഖ്യമന്ത്രിയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നേതാക്കളിലൊരാളുമായ സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സാമൂഹിക പരിഷ്‌കരണം നടപ്പില്‍ വരുത്തിയ നേതാവാണെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് നാഷണല്‍ വൈസ് പ്രസിഡന്റ് സിറാജ് ഇബ്രാഹിം സേട്ട്. ബെംഗളൂരുവില്‍ നടന്ന സി.എച്ച് മുഹമ്മദ് കോയ നാഷണല്‍ പൊളിറ്റിക്കല്‍ സിമ്പോസിയം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

സി.എച്ചിന്റെ ലോകം എന്ന വിഷയത്തില്‍ നടന്ന നാഷണല്‍ പൊളിറ്റിക്കല്‍ സിമ്പോസിയത്തില്‍ അദ്ദേഹത്തിന്റെ ജീവ ചരിത്രം, പൊതു ജീവിതത്തില്‍ സി.എച്ച് ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍, കേരളീയ പൊതു സമൂഹത്തിനും വിശിഷ്യാ മുസ്ലിം സമുദായത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു .

എസ്.വൈ.എസ് കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ജീവ കാരുണ്യ പ്രവര്‍ത്തനം മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന കര്‍ത്തവ്യമെന്നും, രാഷ്ട്രീയ ജീവിതത്തില്‍ സി എച്ച് കാണിച്ചു തന്ന പോലെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടിയാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും, എഴുത്തുകാരനുമായ സി ഹംസ സാഹിബ്, സി എച്ച് ഇന്ത്യന്‍ മതന്യൂന പക്ഷ രാഷ്ട്രീയത്തിന്റെ വഴികാട്ടി എന്ന വിഷയത്തില്‍ സംസാരിച്ചു. മുഖ സാഹിത്യ നിരീക്ഷനും ഇ.എം.എസ് പഠന വേദി ചെയര്‍മാനുമായ ആര്‍.വി ആചാരി മുഖ്യാഅതിഥിയായി. കര്‍ണാടക മൈനോരിറ്റി കള്‍ച്ചറല്‍ സെന്റര്‍ നല്‍കുന്ന ആദ്യ സി.എച്ച് മെമ്മോറിയല്‍ മാനവ സേവാ പുരസ്‌കാര്‍ അവാര്‍ഡിന് എം.എം.എ പ്രസിഡന്റ് ഡോ. എന്‍.എ മുഹമ്മദിനെ തിരഞ്ഞടുത്തതായി ജൂറി അംഗം ഈസ നീലസന്ദ്ര അറിയിച്ചു.

എം.എം.എ ജനറല്‍ സെക്രട്ടറി ടി.സി സിറാജ്, എസ്.വൈ.എസ് ബെംഗളൂരു ജനറല്‍ സെക്രട്ടറി പി.എം അബ്ദുല്‍ ലത്തീഫ് ഹാജി, കെപിസിസി ജനറല്‍ സെക്രട്ടറി എ.കെ അഷ്റഫ് ഹാജി, ഫാറൂഖ് കെ എച്ച്, അഡ്വ ഉസ്മാന്‍, ശംസുദ്ധീന്‍ കൂടാളി, കര്‍ണാടക മൈനോറിറ്റി കള്‍ച്ചറല്‍ സെന്റര്‍ രക്ഷധികാരികളായ സി.കെ നൗഷാദ് ബൊമ്മനഹള്ളി, നാസര്‍ ബനശങ്കരി, ശംസുദ്ധീന്‍ സാറ്റലൈറ്റ് തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പ്രസ്ഥാനം കേരളത്തില്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച മുസ്ലിം ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികവുറ്റ നേതാവും കേരള മുന്‍ മുഖ്യ മന്ത്രി യും മുന്‍ കേരള നിയമ സഭ സ്പീക്കറും കേരള നിയമ സഭ കണ്ട ഏറ്റവും പ്രഗത്ഭനായ സാമാജികനുമായ സി.എച്ച് മുഹമ്മദ് കോയ സാഹിബ് അദ്ദേഹത്തിലെ ചുരുങ്ങിയ ജീവിത കാലയളവില്‍ നല്‍കിയ വിലയേറിയ സംഭാവനകള്‍ വിശകലനം ചെയ്ത പൊളിറ്റിക്കല്‍ സിമ്പോസിയം പുതിയ തലമുറക്ക് കൂടുതല്‍ പഠിക്കാനും പകര്‍ത്താനും അവസരമൊരുക്കിയതായി സംഘാടകര്‍ അഭിപ്രായപ്പെട്ടു .

കര്‍ണാടക മൈനോരിറ്റി കള്‍ച്ചറല്‍ സെന്റര്‍ വര്‍ക്കിങ് സെക്രട്ടറി അബദുസമദ് മൗലവി മാണിയൂര്‍ പ്രാര്‍ഥന നിര്‍വ്വഹിച്ചു. പ്രസിഡന്റ് ഈസ ടി.ടി.കെ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറ സെക്രട്ടറി നാദിര്‍ഷ ജയനഗര്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷാജല്‍ സി.എച്ച് നന്ദിയും പറഞ്ഞു.
SUMMARY: CH made social reform possible through educational revolution-Siraj Ibrahim sait

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യെലഹങ്കയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിൻ, കെ.എസ്.ആർ.ടി.സി. സർവീസുകൾ ആരംഭിക്കണം: കേരളസമാജം കര്‍ണാടക

ബെംഗളൂരു: ദേവനഹള്ളി മുതൽ ഹെബ്ബാൾ വരെയുള്ള ബെംഗളൂരു വടക്കൻ മേഖലയിൽ താമസിക്കുന്ന...

ആക്രമണ സാധ്യത, കിട്ടുന്ന വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണം; ഇറാനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇറാനില്‍ ആക്രമണ സാധ്യതകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങള്‍...

ബെംഗളൂരുവിൽ പിതാവിനെ മകന്‍ ഇരുമ്പ് വടികൊണ്ട് മർദിച്ച് കൊലപ്പെടുത്തി; നേപ്പാൾ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ അച്ഛനും മകനും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ...

യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം; മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രെയിനിൽ ചരക്കുകപ്പലിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തിൽ മലയാളിയടക്കം 10 പേർ...

യെലഹങ്കയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിൻ, കെ.എസ്.ആർ.ടി.സി. സർവീസുകൾ ആരംഭിക്കണം: കേരളസമാജം കര്‍ണാടക

ബെംഗളൂരു: ദേവനഹള്ളി മുതൽ ഹെബ്ബാൾ വരെയുള്ള ബെംഗളൂരു വടക്കൻ മേഖലയിൽ താമസിക്കുന്ന...

ആക്രമണ സാധ്യത, കിട്ടുന്ന വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണം; ഇറാനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇറാനില്‍ ആക്രമണ സാധ്യതകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങള്‍...

ബെംഗളൂരുവിൽ പിതാവിനെ മകന്‍ ഇരുമ്പ് വടികൊണ്ട് മർദിച്ച് കൊലപ്പെടുത്തി; നേപ്പാൾ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ അച്ഛനും മകനും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ...

യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം; മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രെയിനിൽ ചരക്കുകപ്പലിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തിൽ മലയാളിയടക്കം 10 പേർ...

ഉത്തരഹള്ളി കേരളസമാജം ഭാരവാഹികള്‍

ബെംഗളൂരു: ഉത്തരഹള്ളി കേരളസമാജം വാർഷിക  പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളായി ലിജേഷ് ജോസ്...

ആരോഗ്യ മന്ത്രി ജെപി നദ്ദയുമായി കോക്രോച്ച് പാർട്ടി പ്രതിനിധികൾ ചർച്ച നടത്തി

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിലേർപ്പെട്ട കോക്രോച്ച് പാർട്ടി പ്രതിനിധികള്‍...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ക്ഷേത്ര പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ ക്ഷേത്ര പൂജാരി...

Related Articles

Popular Categories