Categories: KERALATOP NEWS

ചാലക്കുടി ബാങ്ക് കൊള്ള; പ്രതിക്കായുളള തിരച്ചിൽ ഊര്‍ജിതമാക്കി പോലീസ്

തൃശൂർ: പട്ടാപ്പകൽ ഫെഡറൽ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപ കവർന്ന പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആളാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചാലക്കുടി ഡിവൈഎസ്പി സുമേഷ് കെയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റി​ഗേഷൻ ടീം അന്വേഷിക്കും. ഇൻസ്പെക്ടർമാരായ സജീവ് എംകെ (ചാലക്കുടി പോലീസ് സ്റ്റേഷൻ), അമൃത് രംഗൻ (കൊരട്ടി സ്റ്റേഷൻ), ദാസ് പികെ (കൊടകര സ്റ്റേഷൻ), ബിജു വി (അതിരപ്പിള്ളി സ്റ്റേഷൻ) സബ് ഇൻസ്പെക്ട‍മാരായ പ്രദീപ് എൻ, സൂരജ് സിഎസ്, എബിൻ സിഎൻ, സലിം കെ, പാട്രിക് പിവി, എന്നിവരും ജില്ലാ ക്രൈം സ്ക്വാഡും സൈബർ ജില്ലാ സ്പെഷ്യൽ സ്ക്വാഡും ഉൾപ്പെടെ 25 പേരടങ്ങുന്ന ടീമാണ് കേസ് അന്വേഷിക്കുക. അന്വേഷണത്തിനുള്ള സ്പെഷ്യൽ ടീമിനെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയാണ് രൂപീകരിച്ചത്. മുൻകൂട്ടി തയാറാക്കിയ കവർച്ചയെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം.

കവർച്ചയെത്തുടർന്ന് സംസ്ഥാനാതിർത്തിയായ വാളയാറിൽ വ്യാപകപരിശോധന. കവർച്ച നടത്തി രക്ഷപ്പെട്ട ബൈക്ക് യാത്രികൻ സംസ്ഥാനം വിടാനുള്ള സാധ്യത പരിഗണിച്ചാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം വാളയാർ ടോൾപ്ലാസയിലും തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മറ്റുമേഖലകളിലും പോലീസ് പരിശോധന ശക്തമാക്കിയത്.

അതേസമയം കവർച്ച നടത്തിയ പ്രതിയെക്കുറിച്ച് പോലീസിന് നിർണായക വിവരം ലഭിച്ചിട്ടുണ്ട്. സ്‌കൂട്ടറിലെത്തിയ പ്രതി ക്യാഷ് കൗണ്ടറിൽ 45 ലക്ഷം രൂപയുണ്ടായിട്ടും മൂന്ന് ബണ്ടിൽ നോട്ടുകൾ മാത്രമാണ് എടുത്തത്. ഉച്ചയ്ക്ക് 2.12ടെയാണ് കവർച്ച നടന്നത്. ബാങ്കിൽ കടന്ന പ്രതി രണ്ടര മിനിറ്റിനുള്ളിൽ കവർച്ച നടത്തി മടങ്ങി. ബാങ്കിലെ ജീവനക്കാരിൽ ഏറെയും ഭക്ഷണം കഴിക്കാൻ പോകുന്ന സമയമാണ് മോഷ്ടാവ് തന്റെ കൃത്യത്തിനായി തിരഞ്ഞെടുത്തത്.

ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ബാങ്കിലേക്ക് കയറിയ മോഷ്ടാവ് അവിടെയുണ്ടായിരുന്ന ജീവനക്കാരിൽ രണ്ടുപേരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും പണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ചോദിച്ച് മനസിലാക്കിയ ശേഷം ബാങ്കിനുള്ളിലെ ശുചിമുറിയിൽ പൂട്ടിയിടുകയായിരുന്നുവെന്നുമാണ് ബാങ്കിനുള്ളിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന. ജീവനക്കാരെ തള്ളി ശുചിമുറിയിൽ എത്തിച്ചശേഷം അത് തുറക്കാതിരിക്കാൻ കസേര ഡോർ ഹാൻഡിലിന്റെ ഇടയിലേക്ക് ഭിത്തിയോട് ചേർത്ത് തള്ളികയറ്റി വയ്ക്കുന്നതും സിസിടിവിദൃശ്യത്തിൽ കാണാം.

സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച് നമ്പർ പ്ലേറ്റ് മറച്ച സ്‌കൂട്ടറിൽ ഹെൽമറ്റ്, ജാക്കറ്റ്, ഗ്ലൗസ് എന്നിവ ധരിച്ചാണ് മോഷ്ടാവ് എത്തിയത്. തന്റെ മുഖവും വിരലടയാളം ഉൾപ്പെടെയുള്ളവയും എവിടെയും പതിയരുതെന്ന ഉദ്ദേശ്യത്തോടെയാണിത്. 15 ലക്ഷം രൂപ മാത്രം എടുത്ത് പ്രതി മടങ്ങിയത് കേസിലെ നിർണായക സൂചനയാണ്. ബാങ്കുമായി പരിചയമുള്ള ഇവിടത്തെ കാര്യങ്ങൾ വ്യക്തമായി അറിയുന്നയാളാണ് കവർച്ചക്ക് പിന്നിലെന്നാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും റൂറൽ എസ്പി പറഞ്ഞു.
<br>
TAGS :  BANK ROBBERY
SUMMARY : Chalakudy bank robbery; Police have intensified the search for the suspect

Savre Digital

Recent Posts

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴക്ക് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…

14 minutes ago

സതീഷ് കൃഷ്ണ സെയിലിന്റെ വീട്ടില്‍ ഇഡി പരിശോധന; 1.41 കോടി രൂപയും 6.75 കിലോ സ്വർണവും പിടിച്ചെടുത്തു

ബെംഗളൂരു: കോൺഗ്രസ് നേതാവും ഉത്തരകന്നഡ കാർവാറിൽ നിന്നുള്ള എംഎൽഎയുമായ സതീഷ് കൃഷ്ണ സെയിൽ പ്രതിയായ ഇരുമ്പയിര് കയറ്റുമതിക്കേസുമായി ബന്ധപ്പെട്ട് സെയിലിന്റെ…

20 minutes ago

തൃശൂരിൽ വൻ ഗതാഗതക്കുരുക്ക്; എറണാകുളം ഭാഗത്തേക്കുള്ള റോഡിൽ മൂന്ന് കിലോമീറ്ററിലധികം വാഹനങ്ങൾ

തൃശ്ശൂര്‍: ദേശീയപാത തൃശ്ശൂര്‍ മുരിങ്ങൂരില്‍ വന്‍ ഗതാഗതക്കുരുക്ക്. എറണാകുളം ഭാഗത്തേക്ക് മൂന്നു കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. അൽപ്പം പോലും…

45 minutes ago

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനം നാളെ

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്കുള്ള എൻഡിഎ സ്ഥാനാർഥിയെ ഞായറാഴ്ച പ്രഖ്യാപിക്കും. ഞായറാഴ്ച ചേരുന്ന ബിജെപി പാർലിമെന്ററി പാർട്ടി യോഗം തീരുമാനമെടുക്കും. ഉപരാഷ്ട്രപതി…

51 minutes ago

വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി; നൂറിലധികം യാത്രക്കാര്‍ കുടുങ്ങി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെ തുടര്‍ന്ന് നൂറിലധികം യാത്രക്കാർ കുടുങ്ങി. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് രാത്രി 10.40…

55 minutes ago

നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

ബെംഗളൂരു:നാടെങ്ങും രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സംസ്ഥാനസർക്കാർ ബെംഗളൂരുവിൽ സംഘടിപ്പിച്ച ആഘോഷത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ദേശീയ പതാക ഉയർത്തി, പരേഡിൽ…

1 hour ago