തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തീവ്രമഴ കണക്കിലെടുത്ത് ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മഴ മുന്നറിയിപ്പ് പുതുക്കി മൂന്ന് ജില്ലകളില്‍ കൂടി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
അറബിക്കടലിലെത്തിയ ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് മുന്നറിയിപ്പ് ഉണ്ട്. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദ്ദേശാനുസരണം മാറി താമസിക്കണം.
ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും കേരളാ തീരത്ത് മത്സ്യബന്ധനം പാടില്ലെന്നും കാലാവസ്ഥാ വിഭാഗം നിര്‍ദ്ദേശമുണ്ട്.നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പാലക്കാട് ശക്തമായ മഴയെത്തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകളും പതിനഞ്ച് സെന്റിമീറ്റർ വീതം ഉയർത്തി. നിലവിലെ സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി രണ്ട് ദിവസത്തിനുള്ളിൽ മലമ്പുഴ ഡാം ഷട്ടറുകൾ വീണ്ടും തുറക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
<BR>
TAGS : HEAVY RAIN | KERALA
SUMMARY : Chance of heavy rain; Orange alert in 10 districts
കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് നടൻ മോഹൻലാലിനെതിരെ നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ…
ബെംഗളൂരു: വിവാഹോലചന നടത്താത്തിന്റെ പേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലാണ് സംഭവം. കർഷകനായ സന്നനിഗപ്പയെയാണ് മകൻ…
ബെംഗളൂരു: സംസ്ഥാനത്തെ എപിഎംസി(അഗ്രികൾചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ്) യാർഡുകളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, പെട്രോൾ, സിഎൻജി പമ്പുകൾ എന്നിവ സ്ഥാപിക്കും.…
കണ്ണൂർ: കണ്ണൂര് അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വെള്ളി രാത്രിയോടെ വനപാലകർ…
ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്‌ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. ഇതു സംബന്ധിച്ച മന്ത്രിതല…
ബെംഗളൂരു: ഹുബ്ബള്ളിയിൽ അറസ്റ്റ് നടപടിക്കിടെ ബിജെപി പ്രവർത്തകയെ പോലീസ് വാനിൽ നഗ്നയാക്കി മർദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. അസിസ്റ്റന്റ്…