Categories: KERALATOP NEWS

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ ഇന്ന് കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെവരെ 0.6 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കാണ് സാധ്യത. പൊഴിയൂർ മുതൽ അഞ്ചുതെങ്ങുവരെയും ഇരവിപുരം മുതൽ ആലപ്പാട് വരെയുമുള്ള തീരങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണം.

തമിഴ്‌നാട്ടിൽ കന്യാകുമാരി, തിരുനെൽവേലി തീരത്തും 1.2 മുതൽ 1.5 മീറ്റർവരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതർ അറിയിച്ചു. കേരള,​ കർണാടക, ലക്ഷദ്വീപ് തീരത്ത് നാല് ദിവസത്തേക്ക് മത്സ്യബന്ധനം പാടില്ല.സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

രണ്ട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ടുള്ളത്. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആയിരിക്കും. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
<br>
TAGS : RAIN UPDATES | KERALA
SUMMARY : Chance of high waves and black sea phenomenon on Kerala coast; warning

Savre Digital

Recent Posts

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; തമിഴ് നടന്മാരായ കെ ശ്രീകാന്തിനും കൃഷ്ണകുമാറിനും സമൻസ്

ചെന്നൈ: കൊക്കെയ്ൻ കേസില്‍ തമിഴ് നടന്മാരായ കെ. ശ്രീകാന്തിനും കൃഷ്ണകുമാറിനും സമൻസയച്ച്‌ ഇഡി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന്…

12 minutes ago

പോലീസ് പീഡനം ആരോപിച്ച്‌ വനിതാ ഡോക്ടര്‍ ആത്മഹത്യ: കുറിപ്പില്‍ രണ്ട് ഉദ്യോഗസ്ഥരുടെ പേര്

മുംബൈ: പോലീസ് സബ് ഇൻസ്പെക്ടർ ബലാത്സംഗം ചെയ്തെന്നാരോപിച്ച്‌ സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ സതാരയിലാണ് സംഭവം.…

1 hour ago

സിപിഐ മുന്‍ നേതാവ് മീനാങ്കല്‍ കുമാര്‍ കോണ്‍ഗ്രസിലേക്ക്

തിരുവനന്തപുരം: സിപിഐ പുറത്താക്കിയ മീനാങ്കല്‍ കുമാര്‍ കോണ്‍ഗ്രസിലേക്ക്. എഐടിയുസിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന മീനാങ്കല്‍ കുമാറിനെ സിപിഐ പുറത്താക്കിയിരുന്നു. അതിനുപിന്നാലെ…

2 hours ago

സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം; സ്‌കൂള്‍ വിടുകയാണെന്ന് പെണ്‍കുട്ടി

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹർജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. സ്‌കൂളില്‍ പഠിക്കാന്‍ താല്‍പര്യമില്ലെന്ന് പെണ്‍കുട്ടി…

3 hours ago

ഇന്ത്യന്‍ പരസ്യകലയുടെ ആചാര്യന്‍ പീയുഷ് പാണ്ഡെ അന്തരിച്ചു

മുംബൈ: ഇന്ത്യൻ പരസ്യ രംഗത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു. 70 വയസായിരുന്നു. അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഫെവിക്കോള്‍,…

4 hours ago

ഇടിവുകള്‍ക്ക് പിന്നാലെ ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന

തിരുവനന്തപുരം: സ്വർണ വില തുടർച്ചയായി ഇടിഞ്ഞതിനു ശേഷം ഇന്ന് ഉയർന്നിരിക്കുന്നു. റെക്കോർഡ് വിലക്കയറ്റത്തില്‍ നിന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ഇടിവ്. രാജ്യാന്തര…

4 hours ago