KARNATAKA

ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യത; കർണാടകയുടെ തീരദേശ ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: കർണാടകയിലെ തീരദേശ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. (ഐഎംഡി). ഇതേതുടര്‍ന്ന് ശനിയാഴ്ച തീരദേശ ജില്ലകളിൽ യെല്ലോ അലർട്ട്പ്രഖ്യാപിച്ചു. തീരദേശ ജില്ലകളിലും മലനാട് മേഖലയിലും, പ്രത്യേകിച്ച് ഉച്ചയ്ക്കും വൈകുന്നേരവും മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം മൂലം കാലാവസ്ഥാ വ്യതിയാനം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഈ മാറ്റം. ഇത് കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങളിലും, തീരദേശ പ്രദേശങ്ങളിലും, പശ്ചിമഘട്ടത്തിലും മഴ ലഭിക്കും. ബെംഗളൂരുവിലെ ചില ഭാഗങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പരമാവധി താപനില 32°C നും 34°C നും ഇടയിലായിരിക്കുമെന്നും കുറഞ്ഞ താപനില 21°C നും 23°C നും ഇടയിലായിരിക്കുമെന്നും ഐഎംഡി അറിയിച്ചു.

ഏപ്രിൽ 10 ന് ശേഷം സംസ്ഥാനത്തുടനീളം മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് സൂചന നൽകിയിട്ടുണ്ട് ബീദർ, കലബുറഗി, വിജയപുര, ഹാസൻ, മൈസൂരു, മാണ്ഡ്യ, കുടക് തുടങ്ങിയ ജില്ലകളിലും ബെംഗളൂരു അർബൻ, റൂറൽ ജില്ലകളിലും ഈ കാലയളവിൽ കൂടുതൽ വ്യാപകമായ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎംഡി അറിയിച്ചു.
SUMMARY: Chance of rain with thunderstorm; Yellow alert in coastal districts of Karnataka

NEWS DESK

Recent Posts

ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു 21 മരണം; നിരവധി പേര്‍ക്ക് പരുക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്…

37 minutes ago

ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം: അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തില്‍ വടകരപ്പതി കൗണ്ടന്നൂരിൽ…

1 hour ago

കുംഭമേള വൈറല്‍ പെണ്‍കുട്ടി ഗര്‍ഭിണി; പോലീസിന് മുന്നില്‍ ഉടൻ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്

കൊച്ചി: കുംഭമേള വൈറല്‍ താരം ഗര്‍ഭിണിയാണെന്നും ഉടന്‍ പോലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച്…

2 hours ago

സ്വര്‍ണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. 1,13,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…

3 hours ago

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

മുവാറ്റുപുഴ: മുവാറ്റുപുഴ ആവോലിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകന്‍ പ്ലസ്‌ടു…

5 hours ago

നിയന്ത്രണംവിട്ട ലോറി കാറിലും ബൈക്കിലും ബസ്സിലുമിടിച്ച് നാലുപേർ മരിച്ചു

ബെംഗളൂരു: നിയന്ത്രണംവിട്ട ചരക്കുലോറി ബസ്, കാർ, 5 ബൈക്കുകൾ എന്നിവയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. 25 പേർക്കു…

5 hours ago