തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ തീയതിയില്‍ മാറ്റം. 2025 ജനുവരി ആദ്യവാരം കലോത്സവം നടത്തുമെന്ന് അധികൃതർ അറിയിച്ചു. തിയതി പിന്നീട് അറിയിക്കും. നാഷണല്‍ അച്ചീവ്‌മെൻ്റ് സർവേ (NAS) പരീക്ഷകള്‍ നടക്കുന്ന പശ്ചാതലത്തിലാണ് തിയതിയില്‍ മാറ്റം വരുത്തിയത്.
ഡിസംബർ 3 മുതല്‍ തിരുവനന്തപുരത്തു വെച്ച് നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. അതേസമയം കലോത്സവ മാനുവലില്‍ ഇത്തവണ ഭേദഗതി വരുത്തിയിട്ടുണ്ട്. തദ്ദേശീയ നൃത്തരൂപങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഭേദഗതി. അഞ്ച് ഇനങ്ങളാണ് ഇത്തരത്തില്‍ ഉള്‍പ്പെടുത്തിയത്.
കിർത്താഡ്‌സ് ഡയറക്ടറില്‍ നിന്ന് തേടിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആദിവാസി നൃത്തരൂപങ്ങള്‍ മത്സരയിനങ്ങളാക്കി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയ നൃത്തം (കമ്ബളകളി, വട്ടക്കളി), ഇരുള നൃത്തം (ആട്ടം പാട്ടം), പളിയനൃത്തം, മലപ്പുലയരുടെ ആട്ടം എന്നിവയാണ് പുതിയതായി ഉള്‍പ്പെടുത്തിയ മത്സരയിനങ്ങള്‍.
TAGS : KERALA | ART FESTIVAL
SUMMARY : Change in date of Kerala School Arts Festival
കൊച്ചി: കോഴിക്കോട്ടെ ആറ് വയസുകാരി അതിഥി നമ്പൂതിരിയെ പട്ടിണിക്കിട്ടു കൊന്ന കേസില്‍ പ്രതികളായ അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി, രണ്ടാനമ്മ റംല…
ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും ഇറങ്ങി പടയപ്പ. കുണ്ടള എസ്റ്റേറ്റില്‍ ഇറങ്ങിയ കാട്ടാന പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. പവന് 1400 രൂപ കുറഞ്ഞ് 88,360 രൂപയും ഗ്രാമിന് 175…
ഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം മൂലം ജനങ്ങള്‍ ദുരിതത്തിലാണ്. വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു. ആനന്ദ് വിഹാറില്‍ രേഖപ്പെടുത്തിയത്…
തിരുവനന്തപുരം: കുറഞ്ഞസ്ഥലത്ത് വീടുനിർമിക്കുന്നവർക്ക് സഹായകരമായി കെട്ടിടനിർമാണച്ചട്ടത്തിൽ മാറ്റംവരുത്തിയതായി മന്ത്രി എം.ബി. രാജേഷ്. അപേക്ഷിച്ചാലുടൻ നിർമാണാനുമതി ലഭ്യമാകുംവിധം ലോ റിസ്ക് കെട്ടിടങ്ങളുടെ…
തിരുവനന്തപുരം: നേമം കല്ലിയൂരില്‍ മദ്യലഹരിയില്‍ മകൻ അമ്മയെ കഴുത്തറത്ത് കൊന്നു. കല്ലിയൂർ സ്വദേശി വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മദ്യക്കുപ്പി കൊണ്ട് കഴുത്തറത്താണ്…