തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ഈ ജില്ലകളില്‍ നേരത്തെ യെല്ലോ അലര്‍ട്ടായിരുന്നു. കൂടാതെ കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. മറ്റ് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്.
അതേസമയം കേരളത്തിൽ ഇന്ന് കാലവർഷമെത്തി. കേരളത്തിൽ കാലവർഷം നേരത്തെ എത്തുന്നത് പതിനാല് വർഷങ്ങൾക്ക് ശേഷം. മെയ് പതിനേഴിന് എത്തുമെന്നായിരുന്നു നേരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത് എന്നാൽ പറഞ്ഞതിലും നേരത്തെ കാലവർഷം എത്തിയിരിക്കുകയാണ്.
സംസ്ഥാനത്ത് ഉടനീളം ശക്തമായ മഴയാണ് പെയ്യുന്നത്. കാലവർഷം നേരിടുന്നതിനായി എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കുന്നതിനായി ഇന്ന് സർക്കാർ തല യോഗം ചേരും.
കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുകയാണ്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരം ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലുണ്ടായ അതിശക്ത മഴയിൽ നിരവധി നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, അപകടസാഹചര്യങ്ങൾ ഉണ്ടായാൽ ഉടനെ റിപ്പോർട്ട് ചെയ്യണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
<br>
TAGS : RAIN UPDATES
SUMMARY : Change in rain warning; Orange alert in 12 districts
ബെംഗളൂരു: കേരളസമാജം നെലമംഗല സംഘടിപ്പിച്ച വടംവലി മത്സരത്തിൽ ബ്രദേഴ്സ് പറവൂർ കണ്ണൂർ ജേതാക്കളായി. ജാസ് വണ്ടൂരിന്റെ റോപ്പ് വാരിയേഴ്സ്, അലയൻസ്…
ബെംഗളൂരു: കര്‍ണാടകയില്‍ 422 മെഡിക്കൽ പിജി സീറ്റിനുകൂടി അനുമതിനൽകി ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി). ഇതോടെ സർക്കാർ മെഡിക്കൽ കോളേജുകളിലെ…
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതിയിലെ നടപടികള്‍ ഇനി അടച്ചിട്ട കോടതി മുറിയില്‍. ഹൈക്കോടതി രജിസ്ട്രാര്‍ ഇത് സംബന്ധിച്ച ഉത്തരവ്…
തിരുവനന്തപുരം: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് കേരളത്തില്‍. വൈകീട്ട് ആറരയോടെ എത്തുന്ന രാഷ്ട്രപതി നാളെ ശബരിമല…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
ബെംഗളൂരു: മൈസൂരു സാലിഗ്രാമയിൽ കനാലിൽ നീന്താനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കെ.ആർ. പേട്ട് നവോദയ സ്കൂളിലെ…