തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ. റോഡ് ടെസ്റ്റിന് ശേഷം മാത്രമായിരിക്കും ഇനിമുതൽ എച്ച് (H) ടെസ്റ്റ്. ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കൽ തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്‍റെ ഭാഗമാണ്.
റോഡ് ടെസ്റ്റിലും നിലവിലെ രീതിയിൽ നിന്നും മാറ്റമുണ്ടായിരിക്കും. ഇതുമായി ബന്ധപ്പെട്ടു വിശദമായ സർക്കുലർ ഇറക്കുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. പ്രതിദിനം നൽകുന്ന ലൈസൻസുകളുടെ എണ്ണത്തിലുമുണ്ട് നിയന്ത്രണം. പുതിയതായി ടെസ്റ്റിൽ പങ്കെടുത്ത 40 പേര്‍ക്കും തോറ്റവര്‍ക്കുളള റീ ടെസ്റ്റിൽ ഉൾപ്പെട്ട 20 പേർക്കുമായി 60 പേര്‍ക്ക് ലൈസൻസ് നൽകാനാണ് പുതിയ നിർദേശം. മെയ് 2 മുതൽ 30 പേർക്ക് ലൈസൻസ് നൽകുമെന്നായിരുന്നു ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ആദ്യം പുറപ്പെടുവിച്ച നിർദേശം. ഇതിലാണ് ഇപ്പോൾ ഇളവ് വരുത്തിയിരിക്കുന്നത്.
ബെംഗളൂരു: നഗരത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണം വർധിക്കുന്നതിനിടെ ഇവയ്ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ദൗത്യം ഊർജ്ജിതമാക്കി ബിബിഎംപി. കഴിഞ്ഞ…
ആലപ്പുഴ: ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുപുഴ സ്വദേശിനി നേഹയാണ് മരിച്ചത്.…
ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്കായി തയാറെടുപ്പുകൾ തുടങ്ങി. ഓഗസ്റ്റ് രണ്ടാം വാരത്തിലാകും മേള നടക്കുക. സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ റാണി…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രണ്ട് വടക്കൻ…
കൊച്ചി: എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയില്‍. കോഴിക്കോട് സ്വദേശികളായ റിന്‍സിയും സുഹൃത്ത് യാസര്‍ അറാഫത്തുമാണ് പിടിയിലായത്. ഇവരുടെ ഫ്‌ലാറ്റില്‍ നടത്തിയ…
ബെംഗളൂരു: യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ 4 പേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. പാരപ്പന അഗ്രഹാര…