കൊച്ചി: തിരുവനന്തപുരം – ആലപ്പുഴ – എറണാകുളം മേഖലയില്‍ ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് സമയത്തില്‍ റെയില്‍വേ മാറ്റം വരുത്തി. പുതുക്കിയ സമയമനുസരിച്ച് 16341 ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ് രാവിലെ 6.28ന് ആലപ്പുഴയിലും 8.05ന് കൊല്ലത്തും 9.40ന് തിരുവനന്തപുരത്തും എത്തിച്ചേരും.
16342 തിരുവനന്തപുരം – ഗുരുവായൂര്‍ ഇന്റര്‍ സിറ്റി എക്‌സ്പ്രസ്സ് വൈകീട്ട് 18.26ന് കൊല്ലത്തും 20.13ന് ആലപ്പുഴയിലും 21.30ന് എറണാകുളം ജങ്ഷനിലും 23.12ന് തൃശ്ശൂരിലും എത്തുന്നതാണ്. 16605 മംഗലാപുരം – തിരുവനന്തപുരം ഏറനാട് എക്‌സ് പ്രസ്സ് ഉച്ചതിരിഞ്ഞ് 17.45ന് ആലപ്പുഴയിലും 19.34ന് കൊല്ലത്തും 21.05ന് തിരുവനന്തപുരത്തും എത്തിച്ചേരുമെന്നും റെയില്‍വേ അറിയിച്ചു.
SUMMARY: Thiruvananthapuram – Alappuzha – Ernakulam route speed up; Change in timings of trains including Inter City, Ernad Express
കൊച്ചി: ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…
കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ്, കുതിരവട്ടം…
ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി. പുതുവർഷത്തലേന്ന് ഉച്ചയ്ക്കു 2 മണി മുതൽ ജനുവരി…
കോഴിക്കോട്: ബാലുശേരിയില്‍ വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശി കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്റാറ (ആറ്)…
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ…