തിരുവനന്തപുരം: ബെവ്കോ ഔട്ട്‌ലെറ്റുകളിൽ പ്ലാസ്റ്റിക് കുപ്പി തിരിച്ചെടു ക്കുന്നതിനുള്ള പദ്ധതി ഇന്ന് ആരംഭിക്കും. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ഷോപ്പുകളിലാണ് തുടക്കത്തിൽ പദ്ധതി ആരംഭിക്കുന്നത്. അടുത്ത വർഷം ജനുവരി ഒന്നോടെ സംസ്ഥാന വ്യാപകമാക്കാനാണ് നീക്കമെന്ന് സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ എം.ഡി. ഹർഷിത അട്ടല്ലൂരി പത്രസമ്മേളനത്തിൽ അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ വ്യാപനം തടയാൻ ലക്ഷ്യമിട്ടാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യ കുപ്പികൾ ശേഖരിക്കാൻ സർക്കാർ തീരുമാനമെടുത്തത്.
പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് അധികമായി 20 രൂപ ഡിപ്പോസിറ്റായി വാങ്ങും. മദ്യം വാങ്ങുന്ന ഷോപ്പുകളിൽ കുപ്പി നൽകുമ്പോൾ 20 രൂപ തിരികെ ലഭിക്കും. ക്ലീൻ കേരള മിഷനുമായി ചേർന്നുള്ളതാണ് പദ്ധതി. കുപ്പി തിരികെ നൽകുമ്പോൾ ബില്‍ നിർബന്ധമില്ല. കുപ്പി ശേഖരിക്കാൻ പ്രത്യേകം കൗണ്ടർ ആരംഭിക്കും. കുടുംബശ്രീ അംഗങ്ങളാകും ഈ കൗണ്ടറിലുണ്ടാവുക.
വിജയിക്കുന്ന മുറയ്ക്ക് മറ്റ് ഷോപ്പുകളിലും പദ്ധതി നടപ്പാക്കും. ആഴ്ചയിൽ മൂന്ന് തവണ ക്ലീൻ കേരള കമ്പനി കുപ്പികൾ ശേഖരിക്കും. സി-ഡിറ്റ് തയ്യാറാക്കുന്ന ലേബൽ കുപ്പിയിൽ പതിച്ചിരിക്കും. ഒക്ടോബർ ഒന്നു മുതൽ ബെവ്കോ ഔട്ട്ലെറ്റുകളിൽ മദ്യക്കുപ്പികൾ പായ്ക്ക് ചെയ്യാൻ ന്യൂസ് പേപ്പർ കിട്ടില്ലെന്നും എം.ഡി അറിയിച്ചു. ആവശ്യക്കാർക്ക് ബാഗ് കൊണ്ടുവരാം അല്ലെങ്കിൽ ബെവ്കോയിൽനിന്ന് 15, 20 രൂപ നിരക്കിൽ ക്യാരിബാഗ് ലഭിക്കും. അടുത്ത പത്ത് ദിവസത്തിനുള്ളിൽ ബെവ്കോയുടെ വെബ്സൈറ്റും ആപ്പും സജ്ജമാകും.
SUMMARY: Changes at Bevco from today; Money back if you return a plastic bottle
ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ്…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. ഇന്ന് നഗരത്തിന്റെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 323 ആയി രേഖപ്പെടുത്തി.…
ബെംഗളൂരു: മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു. തിരുവനന്തപുരം ആനയറ സ്വദേശിനിയായ പി.വി. ഉഷാകുമാരി 31ന് ചുമതലയേൽക്കുന്നത്.…
ബെംഗളൂരു: കൊല്ലം ഈട്ടിവിള പുനലൂർ സ്വദേശി ഡി. ലാസർ (79) ബെംഗളൂരുവില്‍ അന്തരിച്ചു. റിട്ട. ഐടിഐ ഉദ്യോഗസ്ഥനാണ്. രാമമൂർത്തിനഗർ പഴയ…
ന്യൂഡൽഹി: നാലുവർഷത്തിന് ശേഷം ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു. കൊല്‍ക്കത്തയില്‍ നിന്നും ഗുഹാൻഷുവിലേക്കാണ് ആദ്യ സർവീസ്. ഷാങ്ഹായി…
പാലക്കാട്: സ്കൂള്‍ ഗോവണിയില്‍ നിന്നും വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. മലപ്പുറം താഴേക്കോട് കാപ്പുപറമ്പ് സ്വദേശി മുനീറിൻറെ മകൻ ഏഴ്…