ഹൈദരാബാദ്: തെലുങ്ക് ടെലിവിഷന്‍ ചാനലിലെ വാര്‍ത്താ അവതാരകയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സ്വേച്ഛ വൊട്ടാര്‍ക്കര്‍ എന്ന 40 കാരിയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ഹൈദരാബാദിലെ വീട്ടില്‍ മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം.
തെലുഗു യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റിന്റെ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ആണ് സ്വേച്ഛ. tv9ൽ ഉൾപ്പെടെ ജോലി ചെയ്തിട്ടുള്ള സ്വേച്ഛ ടി ന്യൂസിലാണ് ഇപ്പോൾ ജോലിചെയ്തിരുന്നതെന്നാണ് റിപ്പോർട്ട്.
സംഭവത്തില്‍ സ്വേച്ഛയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മകളുടെ മരണത്തിന് കാരണക്കാരനായ വ്യക്തിയെന്ന് ആരോപിച്ച് ഒരാളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. സ്വേച്ഛയുടെ മകള്‍ വൈകീട്ട് സ്‌കൂള്‍ വിട്ടുവന്നപ്പോള്‍ അമ്മയുടെ മുറി പൂട്ടിയിരിക്കുന്നതായി കണ്ടു. പലതവണ മുട്ടിവിളിച്ചിട്ടും പ്രതികരണമൊന്നും കാണാഞ്ഞതോടെ അയല്‍ക്കാരെ വിവരം അറിയിച്ചു. തുടര്‍ന്ന് വാതില്‍ വെട്ടിപ്പൊളിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
SUMMARY: Channel news anchor commits suicide
ന്യൂഡൽഹി: കർണാടകയിലെ ബെളഗാവിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം ഇന്ധനച്ചോർച്ചയെ തുടർന്ന് തിരിച്ചിറക്കി. 41 പേരുമായി പറന്നുയർന്ന സ്റ്റാർ എയർലൈൻസിൻ്റെ…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ച് പേർ മരിച്ചതായി സ്ഥിരീകരണം. രാജസ്ഥാൻ സ്വദേശികളായ…
പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…
ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…
ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…