ബെംഗളൂരു: മസ്ജിദിനുള്ളിൽ ജയ് ശ്രീറാം വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തില്ലെന്ന് കർണാടക ഹൈക്കോടതി. മുസ്ലിം പള്ളിക്കകത്ത് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചതിന് രണ്ട് പേർക്കെതിരായ ക്രിമിനൽ നടപടികൾ ഹൈക്കോടതി റദ്ദാക്കി. ഇത്തരത്തിലൊരു പ്രവൃത്തി ഒരു വിഭാഗത്തിൻ്റെയും മതവികാരങ്ങളെ വ്രണപ്പെടുത്തിയിട്ടില്ല എന്ന് കോടതി നിരീക്ഷിച്ചു.
2023 സെപ്റ്റംബർ 24 നാണ് കേസിനാസ്പദമായ സംഭവം. കർണാടകയിലെ ഐട്ടൂർ ഗ്രാമത്തിലെ ഒരു പള്ളിയിൽ അതിക്രമിച്ച് കയറിയ പ്രതികൾ ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കുകയായിരുന്നു. സംഭവത്തിൽ ഹൈദർ അലി സി എം എന്നയാളാണ് പരാതി നൽകിയത്. ഇതിന് പിന്നാലെ ലോക്കൽ പോലീസ് ഇവർക്കെതിരെ കേസെടുത്തു. തങ്ങൾക്കെതിരായ കുറ്റങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിച്ചു. പള്ളി പൊതുസ്ഥലമാണെന്നും അതിനാൽ ക്രിമിനൽ അതിക്രമത്തിന് കേസില്ലെന്നും ഇവരുടെ അഭിഭാഷകൻ വാദിച്ചു. പ്രതിഭാഗത്തിന്റെ വാദത്തോട് യോജിച്ച കോടതി, ആരോപണങ്ങളെ പിന്തുണയ്ക്കുന്ന മതിയായ തെളിവുകൾ കണ്ടെത്തിയില്ലെന്ന് വ്യക്തമാക്കിയാണ് നടപടി റദ്ദാക്കിയത്.
‘ജയ് ശ്രീ റാം’ വിളി മതവികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തിയായി എങ്ങനെ വ്യാഖ്യാനിക്കാൻ കഴിയുമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എം നാഗപ്രസന്ന ചോദിച്ചു. സമാധാനമോ ക്രമസമാധാനമോ തകർക്കാത്ത നടപടികൾ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 295 എ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന് ഒരു കേസിലെ സുപ്രീം കോടതി വിധി പരാമർശിച്ച് ജഡ്ജി വ്യക്തമാക്കി. ഹിന്ദു-മുസ്‌ലിംകൾ ഈ പ്രദേശത്ത് സൗഹാർദ്ദത്തോടെയാണ് ജീവിക്കുന്നതെന്നും വെറുമൊരു ജയ് ശ്രീറാം വിളി കാരണം ആരുടേയും മതവികാരം വ്രണപ്പെടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇരുവർക്കുമെതിരായ കേസ് റദ്ദാക്കാനും വിട്ടയക്കാനും കോടതി ഉത്തരവിട്ടു.
അതേസമയം ഹൈക്കോടതി വിധിക്ക് എതിരെ പ്രതിഷേധവുമായി കേരള മുസ്ലിം ജമാഅത്ത് രംഗത്തെത്തി. വിശുദ്ധമായ ആരാധനാലയങ്ങളെ മുദ്രാവാക്യങ്ങളുടെയും പ്രകടനങ്ങളുടെയും കേന്ദ്രമാക്കി മാറ്റാനുള്ള ഗൂഢ അജണ്ടകൾക്ക് ന്യായാസനം കയ്യൊപ്പ് ചാർത്തുന്നത് രാജ്യത്തിൻറെ മതനിരപേക്ഷ ഉള്ളടക്കത്തെ അപകടപ്പെടുത്തുമെന്ന് കേരള മുസ്ലിം ജമാഅത്ത് ക്യാബിനറ്റ് വിലയിരുത്തി. സിംഗിൾ ബെഞ്ചിൽ നിന്നുണ്ടായിരിക്കുന്ന വിധിക്കെതിരെ അടിയന്തരമായി മേൽക്കോടതിയെ സമീപിക്കാൻ കർണാടക സർക്കാർ തയ്യാറാകണമെന്നും കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
TAGS: KARNATAKA | HIGH COURT
SUMMARY: Chanting Jai shriram inside masjid not a sin, says court
ബെംഗളൂരു: നന്മ ബെംഗളൂരു കേരളസമാജം പൊതുയോഗത്തില്‍ സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ഭാരവാഹികള്‍: കെ.ഹരിദാസന്‍ (പ്രസി), പി.വാസുദേവന്‍ (സെക്ര), കെ.പ്രവീണ്‍കുമാര്‍…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം സീനിയർ വിങ് സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സരാഘോഷ പരിപാടികള്‍ എസ്ജി പാളയ മരിയ ഭവനിൽ നടന്നു. കോർപ്പറേഷൻ…
അടൂർ: പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസ് പോലിസ് ജീപ്പിലിടിച്ച് അഞ്ചുപേർക്ക് പരുക്ക്. മൂന്ന് പോലിസുകാർക്കും ജീപ്പിലുണ്ടായിരുന്ന രണ്ട് പ്രതികൾക്കുമാണ് പരുക്കേറ്റത്.…
ബെംഗളൂരു: ചോക്കസാന്ദ്ര അയ്യപ്പ സേവ സംഘത്തിന്റെ പതിനഞ്ചാമത് മണ്ഡല പൂജ സമാപനത്തിന്റെ ഭാഗമായി മഹാ അന്നദാനം സംഘടിപ്പിച്ചു. മൂവായിരത്തോളം ഭക്തജനങ്ങൾ…
വാഷിങ്ടൺ: വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന് വ്യക്തമായ മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയോടുള്ള ധിക്കാരം…
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്‍ററി സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് വിദ്യാർഥിനിക്ക് പരുക്ക്. ഗുരുതരമായ് പരുക്കേറ്റ…