LATEST NEWS

ചീനിക്കുഴി കൂട്ടക്കൊലപാതകം: പ്രതി ഹമീദിന് വധശിക്ഷ

ഇടുക്കി: 2022-ല്‍ ചീനിക്കുഴിയില്‍ മകനെയും മരുമകളെയും രണ്ട് പേരക്കുട്ടികളെയും തീകൊളുത്തി കൊന്ന കേസില്‍ 80 വയസ്സുള്ള ഹമീദിന് ഇടുക്കി അഡീഷണല്‍ സെഷൻസ് കോടതി വധശിക്ഷയും കൂടാതെ 5 ലക്ഷം രൂപ പിഴയും വിധിച്ചു. ഹമീദ് കുറ്റക്കാരനാണെന്ന് തൊടുപുഴ അഡീഷണല്‍ സെഷൻസ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇന്ന് പ്രതിക്ക് ശിക്ഷ വിധിക്കുകയായിരുന്നു

മകൻ മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, പേരക്കുട്ടികളായ മെഹ്‌റിൻ, അസ്‌ന എന്നിവരെയാണ് ഹമീദ് പെട്രോളൊഴിച്ച്‌ തീ കൊളുത്തി ചുട്ടുകൊന്നത്. കുടുംബവഴക്ക്, സ്വത്ത് തർക്കം എന്നീ കാരണങ്ങളാലാണ് ഹമീദ് അതിക്രൂര കൂട്ടക്കൊലപാതകം നടത്തിയത്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അസുഖങ്ങളുണ്ടെന്നുമുള്ള ഹമീദിന്റെ വാദം കോടതി മുഖവിലക്ക് പോലുമെടുത്തില്ല.

2022 മാർച്ച്‌ 18നായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറി പുറത്ത് നിന്ന് പൂട്ടിയ ശേഷം പെട്രോള്‍ നിറച്ച കുപ്പികള്‍ തീ കൊളുത്തി അകത്തേക്ക് എറിയുകയായിരുന്നു. ഇതിന് മുമ്പായി ഇയാള്‍ വാട്ടർ ടാങ്ക് കാലിയാക്കുകയും ചെയ്തിരുന്നു. ഒരു തരത്തിലും മകനും സ്വന്തം പേരമക്കളും രക്ഷപ്പെടരുതെന്ന അതിനിഷ്ഠൂരമായ മനസ്സിന് ഉടമ കൂടിയായ ഹമീദിന് പരമാവധി ശിക്ഷ തന്നെ കോടതി നല്‍കുകയായിരുന്നു.

SUMMARY: Cheenikuzhi massacre: Death sentence for accused Hameed

NEWS BUREAU

Recent Posts

രണ്ടു വയസുകാരൻ കിണറ്റില്‍ വീണു മരിച്ചു

കാസറഗോഡ്: രണ്ടു വയസുകാരൻ കിണറ്റില്‍ വീണ് മരിച്ചു. കാസറഗോഡ് ബ്ലാർകോടാണ് സംഭവം. ഇഖ്ബാല്‍ - നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ്…

15 minutes ago

തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍; പ്രസിഡന്റായി വി പ്രിയദര്‍ശിനി ചുമതലയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട്‌ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ എല്‍ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം. തിരുവനന്തപുരം ജില്ലാ…

45 minutes ago

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് തുടരും

കൊച്ചി: ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് തുടരും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജനുവരി ഏഴിനാണ് വാദം കേള്‍ക്കുക. രാഹുല്‍…

1 hour ago

രക്ത സമ്മര്‍ദത്തില്‍ വ്യതിയാനം; എൻ. സുബ്രഹ്മണ്യൻ ആശുപത്രിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ഫോട്ടോ വക്രീകരിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ്…

2 hours ago

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ നാലാം ദിവസവും വില ലക്ഷത്തിന് മുകളില്‍ തുടരുകയാണ്. പവന് 880 രൂപ ഉയർന്ന്…

4 hours ago

‘തൃക്കാക്കരയിലും കെപിസിസി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു’; സണ്ണി ജോസഫിന് പരാതി നല്‍കി ഉമ തോമസ്

കൊച്ചി: എറണാകുളം ഡിസിസിയില്‍ പൊട്ടിത്തെറി തുടരുന്നു. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലി ഉമ തോമസ് എംഎല്‍എ രംഗത്തെത്തുകയായിരുന്നു.…

4 hours ago