ബെംഗളൂരു: ബെംഗളൂരു – ചെന്നൈ റൂട്ടിൽ യാത്രാസമയം കുറയ്ക്കാനൊരുങ്ങി ദക്ഷിണ പശ്ചിമ റെയിൽവേ. ഈ റൂട്ടിലുള്ള വന്ദേ ഭാരത് എക്സ്പ്രസിന്‍റെ യാത്രാ സമയം 25 മിനിറ്റ് കുറയ്ക്കുന്ന വിധത്തിൽ വേഗത വർധിപ്പിക്കാൻ ഒരുങ്ങുകയാണ് റെയിൽവേ. മാറ്റങ്ങൾ പൂർത്തിയാകുന്നതോടെ ബെംഗളൂരു- ചെന്നൈ വന്ദേ ഭാരത് യാത്ര വെറും നാല് മണിക്കൂറായി കുറയും.
വന്ദേ ഭാരതിനൊപ്പം തന്നെ ബെംഗളൂരു- ചെന്നൈ ശതാബ്ദി എക്സ്പ്രസിന്‍റെയും യാത്രാ സമയം കുറയ്ക്കും. ശതാബ്ദിയുടെ യാത്രാ സമയം 20 മിനിറ്റ് കുറഞ്ഞേക്കും. നിലവിൽ അഞ്ച് മണിക്കൂറാണ് ശതാബ്ദിക്ക് വേണ്ടസമയം. വ്യാഴാഴ്ച ബെംഗളൂരു-ജോലാർപേട്ട സെക്ഷനിൽ വേഗതാ പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ നിന്ന് 130 കിലോമീറ്ററായി ഉയർത്തുകയാണ് ലക്ഷ്യം. ട്രയൽ റണ്ണിന്‍റെ പൂർണ്ണ റിപ്പോർട്ടും സുരക്ഷാ ക്ലിയറൻസും ലഭിച്ചാൽ വേഗത കൂട്ടുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
പരീക്ഷണ ഓട്ടത്തിൽ വന്ദേ ഭാരതിന് മണിക്കൂറിൽ 183 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിച്ചുവെങ്കിലും ട്രാക്കിന്‍റെ പരിമിതികൾ കാരണം 160 കിലോമീറ്ററായി നിയന്ത്രിച്ചതായി റെയിൽവേ അറിയിച്ചു. കഴിഞ്ഞ വർഷം ചെന്നൈ-ജോലാർപേട്ട റൂട്ട് മണിക്കൂറിൽ 130 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്ന വിധത്തിൽ മാറ്റിയിരുന്നു.
TAGS: BENGALURU | VANDE BHARAT
SUMMARY: Bengaluru-Chennai travel time on Vande Bharat set to reduce to 4 hours
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…