ബെംഗളൂരു: ചെന്നൈ – ബെംഗളൂരു ദേശീയ പാത ഈ വർഷം ഡിസംബറോടെ തുറക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഡിസംബറിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
ബെംഗളൂരുവിൽ കർണാടക ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവിൻ്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് മണിക്കൂറിനുള്ളിൽ ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലെത്താൻ കഴിയുമെന്നതാണ് പാതയുടെ പ്രത്യേകത. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ബ്രൗൺഫീൽഡ് ബെംഗളൂരു -ചെന്നൈ എക്‌സ്‌പ്രസ് വേ (ബിസിഇ) രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം കുറയ്ക്കാൻ ലക്ഷ്യമിടുന്നതാണ്.
ഏഴ് ജില്ലകളിലൂടെയാണ് ദേശീയ പാത കടന്നുപോകുന്നത്. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, കോലാർ, ആന്ധ്രാപ്രദേശിലെ ചിറ്റൂർ, തമിഴ്‌നാട്ടിൽ വെല്ലൂർ, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവയാണിവ. ബെംഗളൂരുവിലെ ഗതാഗത പ്രശ്‌നത്തിനും കേന്ദ്ര സർക്കാർ പരിഹാരം കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഡിസംബറിൽ സാറ്റലൈറ്റ് ടൗൺഷിപ്പ് റിംഗ് റോഡ് (എസ്‌ടിആർആർ) പൂർത്തിയാക്കാൻ ശ്രമിക്കുമെന്ന് ഗഡ്കരി പറഞ്ഞു. 17,000 കോടി രൂപ ചെലവിലാണ് റോഡ് നിർമാണം. 2022 ജൂണിൽ, ഭാരത്‌മാല പരിയോജനയ്ക്ക് കീഴിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് പദ്ധതി ഏറ്റെടുത്തത്. അടുത്തിടെ പദ്ധതിക്ക് മോദി തറക്കല്ലിട്ടു. തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
TAGS: KARNATAKA| NITIN GADKARI
SUMMARY: PM will inaugurate Bengaluru-Chennai highway before December, says Nitin Gadkari
ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ…
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…