LATEST NEWS

കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ല; വീണ്ടും കൊലവിളിയുമായി ചെന്താമര

പാലക്കാട്: കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ലെന്ന് കൊലവിളിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. വിചാരണയ്ക്കായി പാലക്കാട് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ചെന്താമരയുടെ പ്രതികരണം. തനിക്കെതിരെ മൊഴി നല്‍കിയിട്ടുണ്ടെങ്കില്‍ ഭാര്യയുടെ ജീവിതവും തുലയ്ക്കുമെന്ന് ചെന്താമര പറഞ്ഞു.

തനിക്കെതിരെ നില്‍ക്കുന്നത് ആരെന്ന് അറിഞ്ഞാല്‍ അവരെ ഇല്ലാതാക്കും. നെന്മാറ കേസിലെ വിചാരണ നടപടികള്‍ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായാണ് ഇന്ന് ഭാര്യ ചെന്താമരയ്‌ക്കെതിരെ കോടതിയില്‍ മൊഴി നല്‍കിയത്. തുടർന്നാണ് പ്രതികരണം ഉണ്ടായത്. പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ മീനാക്ഷി എന്നിവരെ ചെന്താമര വെട്ടിക്കൊന്നത്.

വീടിനുമുന്നിലിട്ടാണ്‌ ഇരുവരെയും കൊലപ്പെടുത്തിയത്‌. സുധാകരനെ ആക്രമിക്കുന്ന ശബ്‌ദംകേട്ട്‌ ഓടിവന്ന ലക്ഷ്‌മിയെയും വെട്ടുകയായിരുന്നു. സുധാകരൻ സംഭവസ്ഥലത്തും ലക്ഷ്‌മി സ്വകാര്യ ആശുപത്രിയിലുമാണ്‌ മരിച്ചത്‌. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു.

ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയാണ്‌. അതിനുകാരണം സജിതയും സുധാകരനും ലക്ഷ്‌മിയുമാണെന്ന്‌ ആരോപിച്ചായിരുന്നു സജിതയെ കൊലപ്പെടുത്തിയത്‌.

SUMMARY: Chenthamara will not spare anyone who destroys his family; calls for killing again

NEWS BUREAU

Recent Posts

സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കൽ; ഇൻഡിഗോ വിമാനത്തിന് 22.20 കോടി രൂപ പിഴയിട്ട് ഡിജിസിഎ

ന്യൂഡൽഹി: വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിന് വിമാനക്കമ്പനിയായ ഇൻഡി​ഗോയ്ക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 22.2 കോടി…

8 hours ago

ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചില്ല; ആറ് പിജി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

ബെംഗളൂരു: ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ബെംഗളൂരുവില്‍ ആറ് പേയിംഗ് ഗസ്റ്റ് (പിജി) സ്ഥാപനങ്ങള്‍ സെൻട്രൽ സിറ്റി കോർപ്പറേഷൻ സീൽ…

9 hours ago

ബെംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: കെംപെഗൗഡ വിമാനത്താവള ടെർമിനലുകളിൽ മനുഷ്യ ചാവേർ ബോംബറും ആർ‌ഡി‌എക്സ് ഐ‌ഇഡികളും ഉപയോഗിച്ചുള്ള സ്ഫോടനങ്ങൾ ഉണ്ടാകുമെന്ന് ഭീഷണി. ഇമെയിലിലാണ് ബോംബ്…

9 hours ago

ഐ.എം.പി.എസ് ഇടപാടുകൾക്ക് സ​ർ​വീ​സ് ചാർജ് ഈടാക്കാനൊരുങ്ങി എസ്ബിഐ

മുംബൈ: ഇന്റർനെറ്റ് ബാങ്കിങ് വഴിയുള്ള ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് പേമെന്റ് സർവിസ്) ഇടപാടുകൾക്ക് സർവിസ് ചാർജ് ഈടാക്കാനൊരുങ്ങി എസ്.ബി.ഐ. നിലവിൽ അഞ്ചു…

10 hours ago

‘അവളോടൊപ്പം, അതിജീവിതകൾക്കൊപ്പം’; ഐക്യദാർഢ്യപരിപാടി 25 ന്

ബെംഗളൂരു: സിപിഎസിയുടെയും ശാസ്ത്രസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'അവളോടൊപ്പം, അതിജീവിതകള്‍ക്കൊപ്പം' ഐക്യദാര്‍ഢ്യ പരിപാടി ജനുവരി 25 ഞായറാഴ്ച രാവിലെ 10.30…

11 hours ago

പ്രതിമാസ സെമിനാർ 25 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ജനുവരി 25 ന് ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

11 hours ago