മുംബൈ: ചേതേശ്വർ പൂജാര അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2023-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലിലാണ് അദ്ദേഹം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. രാഹുല്‍ ദ്രാവിഡിനു ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ‘വന്‍മതിലായി’ ക്രിക്കറ്റ് ലോകം വാഴ്ത്തിപ്പാടിയതാരമാണ് ചേതേശ്വര്‍ പൂജാര. ഇന്ത്യൻ ടീമിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ അവസാനിച്ചതോടെയാണ് എക്സ് പോസ്റ്റിലൂടെ 37കാരനായ പൂജാരയുടെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
ഇന്ത്യക്കായി 103 ടെസ്റ്റുകളില്‍ കളിച്ച പൂജാര 43.6 ശരാശരിയില്‍ 19 സെഞ്ച്വറിയും 35 അര്‍ധസെഞ്ച്വറിയും അടക്കം 7195 റണ്‍സ് നേടിയിട്ടുണ്ട്. അഞ്ച് ഏകദിനങ്ങളിലും ഇന്ത്യക്കായി കളിച്ച പൂജാര 51 റണ്‍സാണ് നേടിയത്. ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി 30 മത്സരങ്ങളിലും പൂജാര കളിച്ചിട്ടുണ്ട്.
SUMMARY: Cheteshwar Pujara retires from international cricket
തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളിൽ മഴക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി,…
പത്തനംതിട്ട: ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട ആരോപണ പരമ്പര നേരിടുന്ന മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ…
ന്യൂഡൽഹി: രാജ്യത്ത് എയര്‍ടെല്‍ സേവനങ്ങള്‍ വീണ്ടും തടസ്സപ്പെട്ടതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഉപഭോക്താക്കളാണ് മൊബൈൽ വോയ്‌സ്, ഡാറ്റ സേവനങ്ങളിൽ തടസ്സങ്ങൾ നേരിടുന്നതായി…
തിരുവനന്തപുരം: സര്‍വകലാശാലകളിലെ സ്ഥിരം വിസി നിമയനത്തിനായി തുടര്‍ നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വി സി നിയമനത്തിനായുള്ള…
ഛണ്ഡീഗഢ്: പഞ്ചാബിലെ ഹോഷിയാർപൂർ- ജലന്ധർ റോഡിൽ മണ്ടിയാല അഡ്ഡക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് എൽ.പി.ജി ടാങ്കർ പൊട്ടിത്തെറിച്ച്…
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. 17കാരിയുടെ ക്വട്ടേഷന്‍ പ്രകാരമാണ് യുവാവിനെ നാലംഗ സംഘം മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു.…