ASSOCIATION NEWS

ദൃശ്യാനുഭവമായി ചെട്ടികുളങ്ങര കുത്തിയോട്ടം ബെംഗളൂരുവില്‍  അരങ്ങേറി

ബെംഗളൂരു: എസ്എന്‍ഡിപി യോഗം ബെംഗളൂരു യൂണിയന്റെ ആഭിമുഖ്യത്തിൽ ഓണാട്ടുകര പരദേവതയുടെ തനതു പാരമ്പര്യ കലാ രൂപമായ കുത്തിയോട്ടം ബെംഗളൂരുവില്‍ അരങ്ങേറി. ചെട്ടികുളങ്ങര ശ്രീദേവി കുത്തിയോട്ട സമിതിയിലെ അമ്പതോളം കലാകാരന്മാർ അവതരിപ്പിച്ച കുത്തിയോട്ടച്ചുവടും പാട്ടും പരിപാടി തമ്മനഹള്ളി ഓഷൻസ് എലിമെന്ററി സ്കൂൾ ഗ്രൗണ്ടിൽ ഇന്നലെ നടന്നു. കുത്തിയോട്ട വഴിപാട് ദർശിക്കുവാനും അന്നദാനത്തിൽ പങ്കെടുക്കുവാനും ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ഭക്തർ എത്തിച്ചേർന്നു.

കുത്തിയോട്ട പാട്ടിന്റെ താളത്തിൽ വ്യത്യസ്തമായ ചുവടുകളും ശരീര ഭാഷയുമായി കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ചുവടു വച്ചു. തികച്ചും ഉത്സവ പ്രതീതി സൃഷിടിച്ച അന്തരീക്ഷത്തിൽ അത്യന്തം ഭക്തിനിർഭരമായി നടന്ന ചടങ്ങുകൾ കാഴ്ചക്കാര്‍ക്കും വേറിട്ട അനുഭവമായി. യൂണിയൻ പ്രസിഡന്റ് ആനന്ദൻ, വൈ പ്രസിഡന്റ് വത്സൻ, സെക്രട്ടറി അഡ്വ. സത്യൻ പുത്തൂർ, ചെയർമാൻ ചന്ദ്രസേനൻ, കൺവീനർ സനൽകുമാർ, ട്രഷറർ സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.
SUMMARY: Chettikulangara Kuthiyottam staged in Bengaluru as a visual experience

NEWS DESK

Recent Posts

തെരുവുനായ ആക്രമണം; മദ്രസയില്‍ നിന്നും മടങ്ങിയ അഞ്ചു വയസ്സുകാരിക്ക് പരുക്ക്

തിരുവനന്തപുരം: അഞ്ചു വയസ്സുകാരിയെ ആക്രമിച്ച്‌ തെരുവുനായ. വർക്കലയിലാണ് സംഭവം. വെട്ടൂരിലെ ഷെഹീർ- ആമിന ദമ്പതികളുടെ മകളെയാണ് ആക്രമിച്ചത്. മദ്രസയില്‍ നിന്നും…

19 minutes ago

പാവങ്ങളുടെ നൂറു വർഷവും മലയാള സാഹിത്യത്തിലെ സ്വാധീനവും- സംവാദം 29 ന്

ബെംഗളൂരു: നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത വിക്തോർ യൂഗോവിന്റെ 'പാവങ്ങ'ളുടെ നൂറാം വര്‍ഷത്തോടനുബന്ധിച്ച് കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം 'പാവങ്ങളുടെ നൂറുവർഷവും…

20 minutes ago

വയനാട്ടിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥി ജഷീർ പള്ളിവയൽ പത്രിക പിൻവലിച്ചു

വയനാട്: വയനാട് ജില്ലാ പഞ്ചായത്തിലേക്ക് വിമത സ്ഥാനാർഥിയായി പത്രിക നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയലില്‍ പത്രിക പിൻവലിച്ചു.…

1 hour ago

ബെംഗളൂരുവില്‍ ട്രെയിൻ തട്ടി മരിച്ച മലയാളി വിദ്യാര്‍ഥികള്‍ക്ക്  കണ്ണീരോടെ വിട

ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച മലയാളി വിദ്യാർഥികൾക്ക് കണ്ണീരോടെ വിട.…

2 hours ago

ഗര്‍ഭിണിയെ കൊന്ന് കായലില്‍ തള്ളിയ കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ

ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂർ സ്വദേശിയായ പ്രബീഷിനാണ് ആലപ്പുഴ…

2 hours ago

സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യയുടെ 53 -ാമത് ചീഫ് ജസ്റ്റിസായി സൂര്യ കാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍…

3 hours ago