തിരുവനന്തപുരം: ദേശ ഭാഷാഭേദങ്ങളില്ലാതെ തലമുറകളുടെ പ്രിയ നായകനായി ചിരപ്രതിഷ്ഠ നേടിയ പ്രതിഭയെയാണ് ബോളിവുഡ് ഇതിഹാസം മുഖ്യമന്ത്രി പിണറായി വിജയൻ. ധർമേന്ദ്രയുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായിരിക്കുന്നതെന്ന് ആറര പതിറ്റാണ്ട് നീണ്ട കലാജീവിതത്തില്‍ വൈവിധ്യമാർന്ന വേഷപ്പകർച്ചകളിലൂടെ ആരാധകരെ ആവേശം കൊള്ളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
അറുപതുകളിലെയും എഴുപതുകളിലെയും ബോളിവുഡ് സിനിമകളിലെ നിത്യസാന്നിധ്യമായിരുന്നു ധർമേന്ദ്ര. ഷോലെ പോലെയുള്ള ക്ലാസിക്കുകളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ അവിസ്മരണീയമാണ്. രാജ്യാതിർത്തികള്‍ക്കപ്പുറത്തേക്കും അദ്ദേഹത്തിന്റെ ജനപ്രീതി പടർന്നു. സോവിയറ്റ് യൂണിയൻ അടക്കമുള്ള രാഷ്ട്രങ്ങളില്‍ ധർമേന്ദ്ര ചെയ്ത കഥാപാത്രങ്ങള്‍ വലിയ പ്രചാരം നേടി.
പത്മഭൂഷണ്‍ അടക്കമുള്ള നിരവധി ബഹുമതികള്‍ തന്റെ നീണ്ട അഭിനയ ജീവിതത്തിനിടെ അദ്ദേഹത്തെ തേടിയെത്തി. പൊതുരാഷ്ട്രീയത്തിലും സജീവമായിരുന്നു ധർമേന്ദ്ര. ധർമേന്ദ്രയുടെ വിയോഗം സൃഷ്ടിച്ച ദുഃഖത്തില്‍ രാജ്യത്തെ ലക്ഷക്കണക്കിന് ആരാധകരോടൊപ്പം പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
SUMMARY:Chief Minister expresses condolences on Dharmendra’s death
ബെംഗളൂരു: കലാസാഹിത്യമടക്കമുള്ള സർഗമേഖലകളിലെ നിർമ്മിത ബുദ്ധിയുടെ വ്യാപനവും വികാസവും പുതിയ ഭാവുകത്വത്തിന്റെ സൃഷ്ടിക്ക് വഴി തുറക്കുമെന്ന് എഴുത്തുകാരനും ശാസ്ത്ര ചിന്തകനുമായ…
ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിൽ കട്ടപ്പനയിലെ നഗരസഭയിൽ നാല് ഡിവിഷനുകളിൽ കോൺഗ്രസ് വിമതർ മത്സരിക്കും. 6, 23,31,33, ഡിവിഷനുകളിലാണ് വിമതർ മത്സരിക്കുന്നത്.…
ഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വെ തെറ്റിച്ച് ലാന്‍ഡ് ചെയ്തു. കാബൂളില്‍ നിന്നുള്ള അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സ് വിമാനമാണ്…
ബെംഗളൂരു: എസ്എന്‍ഡിപി യോഗം ബെംഗളൂരു യൂണിയന്റെ ആഭിമുഖ്യത്തിൽ ഓണാട്ടുകര പരദേവതയുടെ തനതു പാരമ്പര്യ കലാ രൂപമായ കുത്തിയോട്ടം ബെംഗളൂരുവില്‍ അരങ്ങേറി.…
തിരുവനന്തപുരം: അഞ്ചു വയസ്സുകാരിയെ ആക്രമിച്ച് തെരുവുനായ. വർക്കലയിലാണ് സംഭവം. വെട്ടൂരിലെ ഷെഹീർ- ആമിന ദമ്പതികളുടെ മകളെയാണ് ആക്രമിച്ചത്. മദ്രസയില്‍ നിന്നും…
ബെംഗളൂരു: നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത വിക്തോർ യൂഗോവിന്റെ 'പാവങ്ങ'ളുടെ നൂറാം വര്‍ഷത്തോടനുബന്ധിച്ച് കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം 'പാവങ്ങളുടെ നൂറുവർഷവും…