LATEST NEWS

വിമാനത്തില്‍ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ വെച്ച്‌ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല. വിമാനം സുരക്ഷാ നിയമം കേസില്‍ നിലനില്‍ക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കേസില്‍ പ്രോസിക്യൂഷൻ അനുമതി നിഷേധിക്കുകയായിരുന്നു. ഏവിയേഷൻ നിയമം ചുമത്തിയതിനാലാണ് കേന്ദ്രാനുമതി തേടിയത്.

അതേസമയം, കേസിലെ തുടർ നടപടിയുമായി ബന്ധപ്പെട്ട് ഡിജിപിയുടെ അഭിപ്രായം തേടിയിരിക്കുകയാണ് ആഭ്യന്തര സെക്രട്ടറി. 2023 ജൂണിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരാണ് കേസിലെ പ്രതികള്‍. 2022 ജൂണ്‍ 13നാണ് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധം നടന്നത്. ഫർസീൻ മജീദ്, നവീൻകുമാർ, സുനിത്, ശബരിനാഥ് എന്നിവർക്കെതിരെയാണ് കുറ്റപത്രം.

SUMMARY: Case of attempted assassination of Chief Minister on a plane: Central approval not given for charge sheet

NEWS BUREAU

Recent Posts

അഫ്ഗാൻ ഭൂചലനം: മരണം 250 കടന്നു, കനത്ത നാശനഷ്ടം

കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ കിഴക്കന്‍ മേഖലയിലെ കുനാർ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ 250 പേർ മരിച്ചതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 6.0 തീവ്രത…

11 minutes ago

സ്വര്‍ണവില വീണ്ടും കുതിച്ചു

തിരുവനന്തപുരം: സര്‍വ റെക്കോര്‍ഡുകളും ഭേദിച്ച്‌ സ്വര്‍ണവില കുതിക്കുന്നു. സെപ്തംബര്‍ മാസത്തിലെ ആദ്യ ദിനമായ ഇന്ന് വിലയില്‍ വലിയ വര്‍ധന രേഖപ്പെടുത്തി.…

1 hour ago

കടലില്‍ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം പുത്തൻതോപ്പില്‍ കടലില്‍ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ട് വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഭിജിത്തിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.…

2 hours ago

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് മൈസൂരുവിൽ

ബെംഗളൂരു: രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് സന്ദര്‍ശനത്തിന് മൈസൂരുവിലെത്തും. 60 വർഷം പൂർത്തിയാക്കിയ മൈസൂരു ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ്…

3 hours ago

വടകരയില്‍ തെരുവുനായ ആക്രമണം; പത്ത് പേര്‍ക്ക് പരുക്കേറ്റു

കണ്ണൂർ: വടകരയില്‍ പത്തോളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കോട്ടക്കടവ്, കരിമ്പനപ്പാലം, റെയില്‍വെ സ്റ്റേഷന്‍, പോലീസ് സ്റ്റേഷന്‍ പരിസരം, എടോടി…

3 hours ago

മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്; ക്ഷേത്രപൂജാരി അറസ്റ്റിൽ

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്; ക്ഷേത്രപൂജാരി അറസ്റ്റിൽ. ശ്രീരാഘവേന്ദ്രസ്വാമി സേവാസമിതിയുടെ കീഴിലുള്ള ഗണപതിക്ഷേത്രത്തിലെ പൂജാരി ഗുരുരാജ് ആചാരാരെയാണ് അറസ്റ്റ്…

4 hours ago