തിരുവനന്തപുരം: രാജ്യത്താദ്യമായി ജെന്‍ഡര്‍ ബജറ്റിംഗ് നടപ്പാക്കിയ കേരളത്തില്‍ സ്ത്രീകള്‍ക്കുനേരേയുള്ള ആക്രമണങ്ങള്‍ കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ കമ്മിഷന്റെ അന്താരാഷ്ട്ര വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2023-ല്‍ സ്ത്രീകള്‍ക്കെതിരേ 18,900 കേസുകളാണ് സംസ്ഥാനത്തുണ്ടായത്. കഴിഞ്ഞവർഷം അത് 17,000 ആയി കുറഞ്ഞു.
സ്ത്രീധനപീഡന, ഗാർഹികപീഡന കേസുകളും കുറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും കേരള സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം ഇപ്പോഴും നടക്കുന്നുവെന്നത് ഗൗരവമേറിയതാണ്. സ്ത്രീയുടെ അവകാശവും മാന്യതയും പലപ്പോഴും എഴുത്തുകളിലും ചർച്ചകളിലും മാത്രമായി ഒതുങ്ങിപ്പോകുന്നു. ഈ കാഴ്ചപ്പാട് തിരുത്തണം -മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
TAGS : LATEST NEWS
SUMMARY : Chief Minister says attacks on women have decreased in Kerala
കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ വൻ തീപിടിത്തം. എലോക്കരയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. പ്ലാന്റും കെട്ടിടവും കത്തിനശിച്ചു. പുലർച്ചെ മൂന്നരയോടെയാണ്…
ബെംഗളൂരു: വിജയനഗര ഹൊസ്പേട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈരളി കൾച്ചറൽ അസോസിയേഷൻ്റെ പുതുവത്സരാഘോഷം 4 ന് രാവിലെ 10 മുതൽ മീർ…
ബെംഗളൂരു: ഓൺലൈൻ ടിക്കറ്റ് വാങ്ങുന്നവർക്ക് പുതിയ കിഴിവ് പ്രഖ്യാപിച്ച് റെയിൽവേ. 2026 ജനുവരി 14 മുതൽ റിസർവ് ചെയ്യാത്ത…
ബെംഗളുരു: ചിത്രങ്ങളുടെ ഉത്സവമായ ചിത്രസന്തേ (ചിത്രചന്ത) നാലിന് കുമാരകൃപ റോഡിൽ നടക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ എന്നിവര്‍…
ബെംഗളൂരു: ചാമരാജ്നഗര്‍ നഞ്ചേദേവപുര ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ വനംവകുപ്പ് പിടികൂടി. ചൊവ്വാഴ്ച രാത്രി 11 ഓടെ വനം വകുപ്പ് ഉുദ്യാഗസ്ഥർ…
ന്യൂഡൽഹി: വൻ വിജയമായ വന്ദേഭാരതിന്റെ മറ്റൊരു രൂപമായ സ്ലീപ്പർ ട്രെയിനിന്റെ അന്തിമ അതിവേഗ പരീക്ഷണം വിജയകരമായി പൂർത്തിയായി. റെയിൽവേ സുരക്ഷാ…