LATEST NEWS

കര്‍ണാടകയില്‍ മന്ത്രിസഭ പുനഃസംഘടന സൂചന നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്ത് മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് സൂചന നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ. പട്ടികവര്‍ഗ നിയമസഭാംഗങ്ങളെ മന്ത്രിമാരാക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വരും ദിവസങ്ങളില്‍, മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെ, ഞങ്ങള്‍ അത് ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രണ്ട് പട്ടികവര്‍ഗ നിയമസഭാംഗങ്ങളായ ബി. നാഗേന്ദ്ര, കെ.എന്‍. രാജണ്ണ എന്നിവര്‍ക്ക് മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകേണ്ടിവന്നിരുന്നു. അവരുടെ സ്ഥാനങ്ങള്‍ നികത്തണമെന്ന് പട്ടികവര്‍ഗ സമൂഹം ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് രണ്ടര വര്‍ഷം അധികാരത്തില്‍ തികയുന്ന നവംബര്‍ 20ന് ശേഷം സിദ്ധരാമയ്യയുടെ മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും അഭ്യൂഹമുണ്ട്.
SUMMARY: Chief Minister Siddaramaiah hints at cabinet reshuffle in Karnataka

WEB DESK

Recent Posts

കേരള മെഡിക്കല്‍ സര്‍വ്വകലാശാല മുന്‍ വിസി ഡോ. കെ. മോഹന്‍ദാസ് ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് പ്രഥമ വൈസ് ചാന്‍സലറും ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്…

3 hours ago

പത്ത് വയസുള്ള പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു

ബെംഗളൂരു: മൈസൂരു ഇന്ദിരാനഗറില്‍ പത്ത് വയസുള്ള പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കലബുര്‍ഗിയില്‍ നിന്ന്…

3 hours ago

നാദാപുരത്ത് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചത് അഞ്ച് പേര്‍; പ്രതികളെന്ന് സംശയിക്കുന്നവര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: നാദാപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പീഡനം നേരിട്ടതായി പത്താം…

4 hours ago

സിനിമാ നിര്‍മാതാവ് പി. സ്റ്റാൻലി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ നിർമാതാവ് പി. സ്റ്റാൻലി (81)അന്തരിച്ചു. ഹൃദയാഘാതത്തെത്തുട‌ർന്നായിരുന്നു അന്ത്യം. തിരുവനന്തപുരം നാലാഞ്ചിറയിലെ വസതിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.…

4 hours ago

തളിപ്പറമ്പില്‍ ബസ് സ്റ്റാന്‍ഡിന് സമീപം കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

കണ്ണൂര്‍: തളിപ്പറമ്പില്‍ ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ വന്‍തീപ്പിടിത്തം. കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്നാണ് ആദ്യം തീപടര്‍ന്നതെന്നാണ് വിവരം.…

5 hours ago

ദസറക്കാലത്ത് ശുഭയാത്ര; ഇരട്ടി ലാഭം കൊയ്ത് കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: ദസറക്കാലത്ത് ഇരട്ടി ലാഭം കൊയ്ത് കര്‍ണാടക ആര്‍ടിസി. ഈ വര്‍ഷം റെക്കോര്‍ഡ് വരുമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ…

6 hours ago