LATEST NEWS

മെഡിക്കല്‍ കോളേജിലെ അപകടസ്ഥലം മുഖ‍്യമന്ത്രി സന്ദര്‍ശിച്ചു

കോട്ടയം: അപകടം നടന്ന കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. സംഭവത്തില്‍ വിശദമായ പത്രസമ്മേളനം മന്ത്രിമാരായ വി.എന്‍ വാസവന്‍, വീണ ജോര്‍ജ് എന്നിവര്‍ നടത്തിയതിന് ശേഷമാണ് മുഖ്യമന്ത്രി മെഡിക്കല്‍ കോളജിലേക്ക് എത്തിയത്.

വിഷയത്തില്‍ മന്ത്രിമാരുമായി വിശദമായ ചര്‍ച്ച നടത്തും. മെഡിക്കല്‍ കോളജില്‍ പ്രതിഷേധ പ്രകടനങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സ്ഥലത്ത് വന്‍ സുരക്ഷ സന്നാഹങ്ങളെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, മന്ത്രി വീണ ജോര്‍ജിന്റെ വീട്ടിലേക്ക് യൂത്ത്‌ കോണ്‍ഗ്രസ് പ്രതിഷേധം നടത്തി.

ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. തിരുവനന്തപുരത്തുള്ള മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തിയത്. പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച്‌ അറസ്റ്റുചെയ്ത് നീക്കി.

SUMMARY: Chief Minister visits accident site at Medical College

NEWS BUREAU

Recent Posts

ഇന്ത്യൻ നേവിയില്‍ അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

ന്യൂഡൽഹി: ഇന്ത്യൻ നേവിയില്‍ തൊഴില്‍ അവസരം. ട്രേഡ്സ്മാൻ സ്കില്‍ഡ് (ഗ്രൂപ്പ് സി, നോണ്‍ ഗസറ്റഡ്, ഇൻഡസ്ട്രിയല്‍) തസ്തികകളിലേക്കാണ് നിലവില്‍ അവസരം.…

33 minutes ago

കേളി വി.എസ് അനുസ്മരണം

ബെംഗളൂരു: കേരളത്തിന്റെ സമകാലിക യശസ്സിന് അടിത്തറ പാകിയ പോരാട്ടങ്ങളിൽ നിർണ്ണായക പങ്കുവഹിച്ച നേതാവായിരുന്നു വിഎസ് എന്നും അധിനിവേശശക്തികൾക്കെതിരായ പ്രതിരോധത്തിന്റെ ആൾരൂപമായി…

43 minutes ago

10000 രൂപ മോഷ്ടിച്ചു; ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണ കേസ്

കൊച്ചി: ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണത്തിന് കേസെടുത്തു. ജിംനേഷ്യത്തില്‍ കയറി മോഷണം നടത്തിയതിനാണ് കേസ്. വിലപ്പെട്ട രേഖകളും പതിനായിരം…

1 hour ago

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: മൂന്ന് ദിവസത്ത ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റം. ഗ്രാമിന് 35 രൂപ കുറഞ്ഞ് 9,235 രൂപ എന്ന…

2 hours ago

വിദ്യാര്‍ഥിയുടെ കര്‍ണപടം അടിച്ച്‌ പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കാസറഗോഡ്: അസംബ്ലിക്കിടെ വികൃതി കാണിച്ചെന്ന് ആരോപിച്ച്‌ കാസറഗോഡ് കുണ്ടംകുഴി ജിഎച്ച്‌എസ്‌എസിലെ പത്താം വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവത്തില്‍ അധ്യാപകനെതിരെ…

2 hours ago

സുവർണ കൊത്തന്നൂർ സോൺ ഓണാഘോഷവും സമൂഹവിവാഹവും സെപ്‌തംബർ 21ന്

ബെംഗളൂരു: സുവർണ കര്‍ണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ്-വർണ്ണങ്ങൾ 2025" സെപ്‌തംബർ 21ന് കൊത്തന്നൂര്‍ സാം പാലസിൽ…

3 hours ago