Categories: KARNATAKATOP NEWS

പക്ഷിപ്പനി; ചിക്കബല്ലാപുരയിൽ 440 കോഴികളെ കൊന്നൊടുക്കി

ബെംഗളൂരു: ചിക്കബല്ലാപുരയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ വരദഹള്ളിയിൽ 440ഓളം കോഴികളെ കൊന്നൊടുക്കി. വ്യാഴാഴ്ചയാണ് ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട്‌ ചെയ്തത്. ഇതോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ

ഗ്രാമത്തിൽ ശുചീകരണ ഡ്രൈവ് നടത്തുകയും വൈറസ് കൂടുതൽ പടരുന്നത് തടയുന്നതിനും പ്രദേശവാസികളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി ആക്‌സസ് പോയിന്റുകൾ സ്ഥാപിക്കുകയും ചെയ്തു.

വരദഹള്ളി മാർക്കറ്റിൽ നിന്ന് കൊണ്ടുവന്ന കോഴികളിലാണ് രോഗം റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. ഭോപ്പാലിലെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ആരോഗ്യ വകുപ്പ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുമായി അടിയന്തര യോഗം വിളിച്ചുചേർത്ത് മുൻകരുതൽ നടപടികൾ എടുക്കാൻ നിർദേശിച്ചിരുന്നു.

ഗ്രാമത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവിൽ വ്യാഴാഴ്ച മുതൽ കോഴി വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വരദഹള്ളി ഗ്രാമത്തിൽ നിന്ന് കോഴികളെ പുറത്തേക്ക് കൊണ്ടുപോകുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.

വരദഹള്ളി ഗ്രാമത്തിൽ 405 ജനസംഖ്യയുള്ള 96 വീടുകളുണ്ട്. ഇവിടെ കോഴികളുടെ സർവേ ഇതിനകം നടത്തിയിട്ടുണ്ട്. ഗ്രാമത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളുടെയും കോഴികളുടെയും സർവേ നടത്തും. രോഗബാധ ഇല്ലാതാക്കാൻ റോഡുകളിൽ ബ്ലീച്ചിംഗ് പൗഡർ വിതറുകയും വാഹനങ്ങൾ സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യുമെന്ന് ചിക്കബല്ലാപുര ഡെപ്യൂട്ടി കമ്മീഷണർ പി.എൻ. രവീന്ദ്ര പറഞ്ഞു.

TAGS: BENGALURU | BURD FLU
SUMMARY: After bird flu outbreak, villagers allow culling of 440 birds

Savre Digital

Recent Posts

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ല

മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…

23 minutes ago

കന്നഡ എഴുത്തുകാരനും പത്മഭൂഷൺ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…

26 minutes ago

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നമ്മ മെട്രോ: യെല്ലോ ലൈനിലെ  സ്റ്റേഷനുകളില്‍ ഇരിപ്പിട സൗകര്യം ഏര്‍പ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്‌- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…

49 minutes ago

സുവർണ കൊത്തന്നൂർ സോൺ ഓണാഘോഷവും സമൂഹ വിവാഹവും

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…

1 hour ago

ചാറ്റ് ചെയ്യാന്‍ ഭാഷ ഇനി ഒരു പ്രശ്‌നമല്ല; പുതിയ അപ്‌ഡേഷനുമായി വാട്‌സ്‌ആപ്പ്

ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…

1 hour ago

ലഡാക്കില്‍ വൻസംഘര്‍ഷം; പോലീസുമായി ജനങ്ങള്‍ ഏറ്റുമുട്ടി, നാലുപേര്‍ കൊല്ലപ്പെട്ടതായി വിവരം

ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…

2 hours ago