തിരുപ്പതി: കുട്ടികളില്ലാത്ത ദമ്പതിമാർ തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിന് സ്വന്തം വീട് ദാനം ചെയ്തു. ഹൈദരാബാദിലെ വസന്തപുരി കോളനിയിലെ കനക ദുർഗ്ഗ പ്രസാദും ടി സുനിത ദേവിയും 19 ലക്ഷം രൂപ വിലമതിക്കുന്ന 2250 ചതുരശ്ര അടി വിസ്തീർണ്ണമുള്ള തങ്ങളുടെ വീട് ശ്രീ വെങ്കിടേശ്വര സ്വാമിക്ക് ദാനം ചെയ്തു എന്ന് ഭരണസമിതിയായ തിരുമല തിരുപ്പതി ദേവസ്ഥാനം(ടിടിഡി) വാർത്താക്കുറിപ്പിൽ അറിയിച്ചു. കുട്ടികളില്ലാത്ത ദമ്പതികൾ തങ്ങളുടെ വീടിന്റെ ഉടമസ്ഥാവകാശം ശ്രീ വെങ്കിടേശ്വര സ്വാമിക്ക് കൈമാറാനുള്ള വിൽപത്രം നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. ഇത് അവരുടെ ഭക്തിയെ എടുത്തുകാണിക്കുന്ന നീക്കമാണെന്ന് ടി.ടി.ഡി പറഞ്ഞു. അന്തരിച്ച ഐആർഎസ് ഉദ്യോഗസ്ഥനായ വൈ.വി.എസ്.എസ്. ഭാസ്‌കർ റാവു സമാനമായ രീതിയിൽ നടത്തിയ സംഭാവനയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ദമ്പതിമാർ വീട് ദാനം ചെയ്തതെന്നും ടിടിഡി അറിയിച്ചു.
തിരുമലയിലെ ഓഫിസിൽ വെച്ച് രേഖകൾ കൈമാറി. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ആരാധനാലയമാണ് തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രം.ക്ഷേത്രത്തിന്റെ ഔദ്യോഗിക ഭരണസമിതിയാണ് തിരുമല തിരുപ്പതി ദേവസ്ഥാനം.
SUMMARY: Childless couple donates their house to Tirupati temple
തിരുവനന്തപുരം: പ്രവാസികള്‍ക്കു മാത്രമായി രാജ്യത്ത് ആദ്യമായി സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി - നോര്‍ക്ക കെയര്‍' നടപ്പിലാക്കുകയാണെന്ന് നോര്‍ക്ക…
ബെംഗളൂരു: ബെംഗളൂരുവിനും തിരുവനന്തപുരം നോർത്തിനും ഇടയിൽ ഇരുഭാഗങ്ങളിലേക്കും സർവീസ് നടത്തുന്ന ആറ് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടിയതായി…
ബെംഗളൂരു: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ കര്‍ണാടക സ്വദേശി മരിച്ചു. മംഗളൂരു ഉള്ളാൾ മില്ലത്ത് നഗര്‍ സ്വദേശി മുഹമ്മദിന്റെ മകൻ അബ്ദുല്‍…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജത്തിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കസ്റ്റംസ് ജുഡീഷ്യൽ മെമ്പർ പി എ അഗസ്റ്റിൻ ഉദ്ഘാടനം…
കൊല്ലം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് മരണം. കൊട്ടാരക്കര നീലേശ്വരം ഗുരുമന്ദിരത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം…
തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കടയിലെ വ്യാജ മാല മോഷണക്കേസില്‍ പോലീസ് അന്യായമായി തടവില്‍ വെച്ച ബിന്ദു ഒരു കോടി രൂപ നഷ്ടപരിഹാരം…