Categories: TOP NEWS

അമ്മയുടെ വേർപാടിൽ മനംനൊന്ത് മക്കൾ ജീവനൊടുക്കി

ബെംഗളൂരു: അമ്മയുടെ വേർപാട് താങ്ങാനാകാതെ മക്കൾ ജീവനൊടുക്കി. ചിക്കബല്ലാപുര സിദ്‌ലഘട്ടയിലെ പ്രേമ നഗറിലെ നവ്യ (25), പ്രഭു (22) എന്നിവരാണ് മരിച്ചത്. നാല് മാസം മുമ്പാണ് ഇവരുടെ അമ്മയായ ലളിതാമ്മ മരണപ്പെട്ടത്.

ഇവരുടെ അച്ഛൻ നടരാജ് കൂലിപ്പണിക്കാരനാണ്. അമ്മയുടെ മരണത്തിന് ശേഷം ഇരുവരും വിഷാദാവസ്ഥയിലായിരുന്നു. ഇരുവരും വ്യാഴാഴ്ച രാത്രി ബംഗാർപേട്ട ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിന് മുമ്പിലേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെയോടെ സിദ്‌ലഘട്ടയിൽ റെയിൽവേ ട്രാക്കിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെടുത്തത്. ആത്മഹത്യയാണിതെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ബൈയപ്പനഹള്ളി റെയിൽവേ പോലീസ് കേസെടുത്തു.

ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമമുണ്ടെങ്കിൽ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 

Karnataka : Sahai (24-hour): 080 65000111, 080 65000222

Tamil Nadu : State health department’s suicide helpline: 104

Sneha Suicide Prevention Centre : 044-24640050 (listed as the sole suicide prevention helpline in Tamil Nadu)

Andhra Pradesh : Life Suicide Prevention: 78930 78930

Roshni : 9166202000, 9127848584

Kerala : Maithri: 0484 2540530, Chaithram: 0484 2361161(Both are 24-hour helpline numbers)

Telangana : State government’s suicide prevention (tollfree): 104, Roshni: 040 66202000, 6620200, SEVA: 09441778290, 040 27504682 (between 9 am and 7 pm)

TAGS: KARNATAKA | DEATH
SUMMARY: Upset over mother’s death, brother-sister duo end lives by coming under train

Savre Digital

Recent Posts

തെരുവ് നായ്ക്കളെ പിടികൂടി വാക്സിനേഷനും വന്ധ്യംകരണത്തിനും ശേഷം വിട്ടയക്കണം, തെരുവിൽ ഭക്ഷണം നൽകരുത്; മുൻ ഉത്തരവിൽ ഭേദഗതിയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ എല്ലാ തെരുവുനായകളെയും പ്രതിരോധ കുത്തിവയ്പിനും വന്ധ്യംകരണത്തിനും ശേഷം പിടികൂടിയ സ്ഥലങ്ങളില്‍തന്നെ തുറന്നുവിടാന്‍ സുപ്രീം കോടതി നിര്‍ദേശം.…

41 minutes ago

എഎസ്‌ഐ പോലീസ് ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ

കാസറഗോഡ്: മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശി മധുസൂദനനെയാണ് (50) ഇന്ന് രാവിലെ ക്വാർട്ടേഴ്‌സിനുള്ളിൽ…

1 hour ago

37 വർഷത്തെ കാത്തിരിപ്പ്: കോട്ടയം സിഎംഎസ് കോളജില്‍ 15 ല്‍ 14 സീറ്റും നേടി കോളജ് യൂണിയന്‍ പിടിച്ചെടുത്ത് കെഎസ്‌യു

കോട്ടയം: സിഎംഎസ് കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് വൻ വിജയം. 15 ൽ 14 സീറ്റും നേടിയാണ് കെഎസ്‌യു വിജയിച്ചത്.…

2 hours ago

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം ; മലപ്പുറം സ്വദേശിയായ 47കാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്രം സ്വദേശിയായ 47 കാരനാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത…

3 hours ago

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുടിശിക; 50% ഇളവ് പ്രഖ്യാപിച്ച് ബെംഗളൂരു ട്രാഫിക് പോലീസ്

ബെംഗളൂരു: ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ കുടിശിക 50% ഇളവോടെ അടയ്ക്കാമെന്ന് ട്രാഫിക് പോലീസ്. നാളെ മുതൽ സെപ്റ്റംബർ 12…

3 hours ago

ബെംഗളൂരു ‘ഗ​ണേ​ശ ഉ​ത്സ​വ’ ആ​ഗ​സ്റ്റ് 27 മു​ത​ല്‍

ബെംഗളൂരു: ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ബെംഗളൂരുവില്‍ നടക്കുന്ന ഏറ്റവും പഴക്കമേറിയതും വലുതുമായ സാംസ്കാരിക ഉത്സവങ്ങളിലൊന്നായ ബെംഗളൂരു ഗണേശ ഉത്സവ (ബിജിയു) ആ​ഗ​സ്റ്റ്…

4 hours ago