തിരുവനന്തപുരം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2024ലെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. വ്യത്യസ്‌ത വിഭാഗങ്ങളിലായി ഏഴുപേരാണ് പുരസ്‌കാരങ്ങൾക്ക് അർഹരായത്.
കഥ/നോവൽ വിഭാഗത്തിൽ വിമീഷ് മണിയൂർ (ബൂതം),കവിത വിഭാഗത്തിൽ പ്രേമജ ഹരീന്ദ്രൻ (പൂമാല), വൈജ്ഞാനിക വിഭാഗത്തിൽ ഡോ. ബി പത്മകുമാർ (പാഠം ഒന്ന് ആരോഗ്യം), ശാസ്ത്ര വിഭാഗത്തിൽ പ്രഭാവതി മേനോൻ (ശാസ്ത്ര വികൃതികൾ, സുകൃതികൾ, കെടുതികൾ), ജീവചരിത്രം/ ആത്മകഥ വിഭാഗത്തിൽ ഡോ. നെത്തല്ലൂർ ഹരികൃഷ്‌ണൻ (കുട്ടികളുടെ എഴുത്തച്ഛൻ), വിവർത്തനം/ പുനരാഖ്യാനം വിഭാഗത്തിൽ ഡോ. സംഗീത ചേനംപുള്ളി (വെള്ളത്തിന് നനവുണ്ടായതെങ്ങനെ?), നാടക വിഭാഗത്തിൽ ഹാജറ കെ എം (സാക്ഷി) എന്നിവർ പുരസ്‌കാരത്തിന് അർഹരായി.
മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് പുരസ്ക്കാരങ്ങൾ നൽകിവരുന്നത്. 20,000രൂപയും പ്രശസ്‌തിപത്രവും മെമന്റോയും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്‌കാരങ്ങൾ സമ്മാനിക്കുന്ന തീയതി പിന്നീട് അറിയിക്കും. പുരസ്കാര പ്രഖ്യാപിച്ച പത്രസമ്മേളനത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ പള്ളിയറ ശ്രീധരൻ പങ്കെടുത്തു.
<br>
TAGS : AWARDS
SUMMARY : Children’s Literature Awards of Kerala State Institute of Children’s Literature announced
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില് ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ് ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില് നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്ഖര് സല്മാന്റെയും വീടുകളില് കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്…
ബെംഗളൂരു: കാലവര്ഷത്തെ തുടര്ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്ശകര്ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…