Categories: TOP NEWSWORLD

ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മിക്കാന്‍ ചൈന

ചൈന: ടിബറ്റിലെ ബ്രഹ്മപുത്ര നദിയ്ക്കു കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മിക്കാന്‍ ഒരുങ്ങി ചൈന. 137 ബില്യണ്‍ ഡോളറിന്റെ പദ്ധതിയിലൂടെ പ്രതിവര്‍ഷം 300 ബില്യണ്‍ കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ഈ ബൃഹത് പദ്ധതിയിലൂടെ പ്രതിവര്‍ഷം ചൈന ലക്ഷ്യമിടുന്നത്. പദ്ധതിയ്ക്ക് അടുത്തിടെ ചൈന അംഗീകാരം നല്‍കി.

ഹിമാലയത്തിലൂടെ ഒഴുകുന്ന ബ്രഹ്മപുത്ര ടിബറ്റില്‍ ‘യെര്‍ലാങ് സാങ്‌ബോ’ എന്നാണ് അറിയപ്പെടുന്നത്. വൈദ്യുതി ഉല്‍പ്പാദനത്തിനായി ‘നാംച ബര്‍വ’ മലനിരകളില്‍ 20 കിലോമീറ്റര്‍ നീളമുള്ള നാലോ ആറോ ഭീമന്‍ തുരങ്കങ്ങള്‍ കുഴിക്കേണ്ടി വരും.

ഈ പദ്ധതി ചൈനയിലെ നിലവിലെ ഏറ്റവും വലിയ അണക്കെട്ടായ ത്രീ ഗോര്‍ജസിനെ മറികടക്കുമെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, അണക്കെട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് ചൈനയുടെ മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

TAGS : CHINA
SUMMARY : China to build world’s largest dam

Savre Digital

Recent Posts

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

2 minutes ago

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…

43 minutes ago

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

1 hour ago

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…

2 hours ago

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

3 hours ago

മധ്യവര്‍ഗത്തിന് കുറഞ്ഞ വിലയില്‍ എല്‍പിജി; 30,000 കോടി രൂപയുടെ സബ്‌സിഡി

ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്‌സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതേക്കുറിച്ച്‌…

3 hours ago