ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) ഐ.പി.എൽ കിരീട നേട്ട വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിൽ തിക്കിലും തിരക്കിലുംപെട്ട് തിരക്കിലും 11 പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ആർ. അശോക് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു.
സംസ്ഥാനത്തെ കായികചരിത്രത്തിലെ കറുത്തപാടാണ് ചിന്നസ്വാമി സ്റ്റേഡിയത്തിനു മുൻപിലെ ദുരന്തമെന്നും സംഭവത്തിന് ഉത്തരവാദികളെ ശിക്ഷിക്കണമെന്നും ദുരന്തത്തിന് ഇരയായവര്‍ക്ക് നീതിലഭ്യമാക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പോലീസിനുപറ്റിയ വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. പക്ഷേ, ഏതാനും പോലീസുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകമാത്രംചെയ്ത് സർക്കാർ കൈകഴുകിയിരിക്കുകയാണെന്നും അശോക കത്തില്‍ ആരോപിച്ചു.
SUMMARY: Chinnaswamy Stadium tragedy; BJP demands CBI probe
ബെംഗളൂരു: ശ്രീനാരായണസമിതിയുടെ കീഴിലുള്ള അൾസൂരു, മൈലസാന്ദ്ര, ശ്രീനാരായണ നഗർ (സർജാപുര) ഗുരുമന്ദിരങ്ങളിൽ ഞായറാഴ്ച ഗുരുജയന്തി ആഘോഷിക്കും. രാവിലെ പ്രഭാതപൂജകൾക്കുശേഷം ചടങ്ങുകൾ…
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം. രണ്ട്…
ബെംഗളൂരു: ബെംഗളൂരു നൈസ് എക്സ്പ്രസ് വേയില്‍ ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ് മലയാളി യുവാവ് മരിച്ചു.മലപ്പുറം തിരൂര്‍ പറവണ്ണ കുറ്റുകടവത്ത്…
തിരുവനന്തപുരം: ലോകത്തിനും രാജ്യത്തിനും വീണ്ടും മാതൃകയായി കേരളം. രാജ്യത്തെ ശിശുമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തിലാണെന്നാണ് പുതിയ റിപ്പോർട്ട്. കേരളത്തിലെ ശിശു…
ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീൽഡ് സോണിന്റെ നേതൃത്വത്തിൽ പുലിക്കളി, ചെണ്ടമേള, മാവേലി എന്നിവയുടെ മ്പടിയോടെ തിരുവോണനാളിൽ ഗൃഹാങ്കണ പൂക്കള മത്സരം…
തിരുവനന്തപുരം: കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മർദനമേറ്റ സംഭവത്തിൽ, നാലു പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെന്‍ഷന്‍. റേഞ്ച് ഡിഐജി…