BENGALURU UPDATES

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ആർസിബി, ഡിഎൻഎ പ്രതിനിധികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

ബെംഗളൂരു: ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലുംതിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (ആർ.സി.ബി), ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡി.എൻ.എ എന്നിവയുടെ അധികൃതർക്കെതിരെ അറസ്റ്റ് ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കരുതെന്ന് പോലീസിനോട് കർണാടക ഹൈകോടതി നിർദേശിച്ചു. ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസിന്റെ അന്വേഷണവുമായി സഹകരിക്കണമെന്ന് പ്രതിനിധികളോട് കോടതിഉത്തരവിട്ടു. കേസുവീണ്ടും പരിഗണിക്കുന്ന ജൂലായ് എട്ടുവരെയാണ് ഉത്തരവിന്റെ കാലാവധി.

കബൺപാർക്ക് പോലീസാണ് ആർസിബിയുടെയും ഡിഎൻഎയുടെയും പേരിൽ ക്രിമിനൽകേസ് രജിസ്റ്റർ ചെയ്തത്. ആർ.സി.ബിയുടെ ഐ.പി.എൽ കിരീടനേട്ടത്തിനു പിന്നാലെ ജൂൺ നാലിന് സംഘടിപ്പിച്ച വിജയാഘോഷമാണ് ദുരന്തത്തിൽ കലാശിച്ചത്. 35,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിന്റെ പരിസരത്തേക്ക് മൂന്നര ലക്ഷത്തോളം പേരാണെത്തിയത്. തിക്കിലും തിരക്കിലും 11 പേർ മരിക്കുകയും അമ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആർസിബിക്കുവേണ്ടി ആഘോഷം സംഘടിപ്പിച്ചത് ഡിഎൻഎയായിരുന്നു. ജൂൺനാലിനായിരുന്നു ദുരന്തം. പോലീസിന്റെ അനുമതിയില്ലാതെയാണ് ആഘോഷം സംഘടിപ്പിച്ചതെന്നാണ് പോലീസ് കേസ്.
ദുരന്തത്തിനു പിന്നാലെ ആർസിബി മാർക്കറ്റിങ് ആൻഡ് റവന്യുവിഭാഗം തലവൻ നിഖിൽ സൊസാലെ, ഡിഎൻഎ എന്റർടെയ്ന്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സീനിയർ ഈവന്റ് മാനേജർ കിരൺ കുമാർ, ബിസിനസ് അഫയേഴ്‌സ് വൈസ് പ്രസിഡന്റ് സുനിൽ മാത്യു, ജീവനക്കാരൻ സുമന്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് പിന്നീട് ഹൈക്കോടതി ജാമ്യംഅനുവദിച്ചു.

SUMMARY: Chinnaswamy Stadium tragedy; High Court stays arrest of RCB, DNA representatives

NEWS DESK

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

4 hours ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

4 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

5 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

6 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

6 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

7 hours ago