LATEST NEWS

ചിത്രദുർഗ ബസപകടം; 6 മരണം, മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും

ബെംഗളൂരു: ചിത്രദുർഗ ഹിരിയൂർ ജവനഗൊണ്ടനഹള്ളി ദേശീയപാത 48 ൽ യിൽ വ്യാഴാഴ്ച പുലർച്ചെ കണ്ടെയ്‌നർ ട്രക്ക് സ്ലീപ്പർ ബസിൽ ഇടിച്ച് തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തിൽ അഞ്ച് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ ആറ് പേർ മരിച്ചതായി ചിത്രദുർഗ പോലീസ് സ്ഥിരീകരിച്ചു.  ബിന്ദു വി, മകൾ ഗ്രെമ, മാനസ, നവ്യ, രശ്മി മഹാലെ എന്നിവരാണ് മരിച്ചത്. ഇവരെ കൂടാതെ ഉത്തർപ്രദേശ് സ്വദേശിയാണെന്ന് പറയപ്പെടുന്ന ട്രക്കിന്റെ ഡ്രൈവറും അപകടത്തിൽ മരിച്ചു. ബസിൽ 33 പേരുണ്ടായിരുന്നു. 28 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ബെംഗളൂരുവിൽ നിന്ന് ഗോകർണത്തേക്ക് പോകുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ക്രിസ്മസ് അവധി ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടവരിലേറെയും. നിയന്ത്രണം വിട്ട ട്രക്ക് ഡിവൈഡർ മറികടന്ന് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൂട്ടിയിടിക്ക് പിന്നാലെ ബസിന് തീപിടിച്ചു. നിമിഷങ്ങൾക്കുള്ളിൽ ആളിപ്പടർന്ന തീയിൽ ബസ് പൂർണ്ണമായും കത്തിനശിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും വാഹനത്തിനുള്ളിൽ തന്നെ ജീവനോടെ കത്തിക്കരിഞ്ഞതായി ഈസ്റ്റ് സോൺ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് രവികാന്തെ ഗൗഡ പറഞ്ഞു. ബസ് ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു. മഹാരാഷ്ട്രയിൽ നിന്ന് ബെംഗളൂരുവിനടുത്തുള്ള നെലമംഗലയിലേക്ക് വരികയായിരുന്ന ട്രക്കാണ് അപകടമുണ്ടാക്കിയത്.

അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സഹായധനം പ്രഖ്യാപിച്ചു. മരിച്ച ഓരോ വ്യക്തിയുടെയും കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും  നൽകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു .ഉദ്യോഗസ്ഥരിൽ നിന്ന് വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപകട കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ (PMNRF) നിന്ന് 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
SUMMARY: Chitradurga bus accident; 6 dead, Rs 5 lakh compensation to be given to the relatives of the deceased

NEWS DESK

Recent Posts

നൂറ്‌ ശതമാനം ഡിജിറ്റൽ സാക്ഷരതയും വാട്ടർ മെട്രോയും പ്രമേയം; റിപ്പബ്ലിക്ക്‌ ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോയും

തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…

2 hours ago

വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണം; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി

കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…

2 hours ago

ഇവിഎമ്മുകളിൽ ജനത്തിനു വിശ്വാസമെന്ന് കർണാടക സർക്കാരിന്റെ സര്‍വേ ഫലം

ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ…

4 hours ago

ഇലക്ട്രോണിക്സ് കടയ്ക്ക് തീപിടിച്ചു; രണ്ട് കോടിയോളം രൂപയുടെ നഷ്ടം

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…

4 hours ago

കേരള മുസ്ലീം ജമാഅത്ത് കേരളയാത്ര; ബെംഗളൂരുവില്‍ ഐക്യദാർഢ്യയാത്ര സംഘടിപ്പിക്കും

ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…

4 hours ago

ഉറങ്ങിക്കിടക്കുമ്പോൾ വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിട്ടു; തമിഴ്നാട്ടിൽ  ദമ്പതികളെ ചുട്ടുകൊന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ദ​മ്പ​തി​ക​ളെ ചു​ട്ടു​കൊ​ന്നു. തി​രു​വ​ള്ളൂ​ർ സെ​ങ്കം സ്വ​ദേ​ശി​ക​ളാ​യ ശ​ക്തി​വേ​ൽ, ഭാ​ര്യ അ​മൃ​തം എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…

5 hours ago