LATEST NEWS

ചിത്രദുർഗ ബസപകടം; 6 മരണം, മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും

ബെംഗളൂരു: ചിത്രദുർഗ ഹിരിയൂർ ജവനഗൊണ്ടനഹള്ളി ദേശീയപാത 48 ൽ യിൽ വ്യാഴാഴ്ച പുലർച്ചെ കണ്ടെയ്‌നർ ട്രക്ക് സ്ലീപ്പർ ബസിൽ ഇടിച്ച് തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തിൽ അഞ്ച് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ ആറ് പേർ മരിച്ചതായി ചിത്രദുർഗ പോലീസ് സ്ഥിരീകരിച്ചു.  ബിന്ദു വി, മകൾ ഗ്രെമ, മാനസ, നവ്യ, രശ്മി മഹാലെ എന്നിവരാണ് മരിച്ചത്. ഇവരെ കൂടാതെ ഉത്തർപ്രദേശ് സ്വദേശിയാണെന്ന് പറയപ്പെടുന്ന ട്രക്കിന്റെ ഡ്രൈവറും അപകടത്തിൽ മരിച്ചു. ബസിൽ 33 പേരുണ്ടായിരുന്നു. 28 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ബെംഗളൂരുവിൽ നിന്ന് ഗോകർണത്തേക്ക് പോകുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ക്രിസ്മസ് അവധി ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടവരിലേറെയും. നിയന്ത്രണം വിട്ട ട്രക്ക് ഡിവൈഡർ മറികടന്ന് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൂട്ടിയിടിക്ക് പിന്നാലെ ബസിന് തീപിടിച്ചു. നിമിഷങ്ങൾക്കുള്ളിൽ ആളിപ്പടർന്ന തീയിൽ ബസ് പൂർണ്ണമായും കത്തിനശിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും വാഹനത്തിനുള്ളിൽ തന്നെ ജീവനോടെ കത്തിക്കരിഞ്ഞതായി ഈസ്റ്റ് സോൺ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് രവികാന്തെ ഗൗഡ പറഞ്ഞു. ബസ് ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു. മഹാരാഷ്ട്രയിൽ നിന്ന് ബെംഗളൂരുവിനടുത്തുള്ള നെലമംഗലയിലേക്ക് വരികയായിരുന്ന ട്രക്കാണ് അപകടമുണ്ടാക്കിയത്.

അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സഹായധനം പ്രഖ്യാപിച്ചു. മരിച്ച ഓരോ വ്യക്തിയുടെയും കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും  നൽകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു .ഉദ്യോഗസ്ഥരിൽ നിന്ന് വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപകട കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ (PMNRF) നിന്ന് 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
SUMMARY: Chitradurga bus accident; 6 dead, Rs 5 lakh compensation to be given to the relatives of the deceased

NEWS DESK

Recent Posts

വാല്‍പ്പാറ ദുരന്തത്തിന് കാരണമായത് ഡ്രൈവറുടെ പരിചയക്കുറവ്; അമിതമായി ബ്രേക്ക് ഉപയോഗിച്ചെന്ന് ആര്‍ടിഒ

മലപ്പുറം: വാല്‍പ്പാറയില്‍ ഒമ്പത് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട്.…

32 minutes ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ സെമിനാര്‍ 26 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ ഏപ്രിൽ 26 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

1 hour ago

ലോണ്‍ ആപ്പ് സംഘത്തിന്‍റെ ഭീഷണി; കാണാതായ യുവാവിനെ കണ്ടെത്തി

കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി.…

1 hour ago

ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു 21 മരണം; നിരവധി പേര്‍ക്ക് പരുക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്…

2 hours ago

ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം: അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തില്‍ വടകരപ്പതി കൗണ്ടന്നൂരിൽ…

3 hours ago

കുംഭമേള വൈറല്‍ പെണ്‍കുട്ടി ഗര്‍ഭിണി; പോലീസിന് മുന്നില്‍ ഉടൻ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്

കൊച്ചി: കുംഭമേള വൈറല്‍ താരം ഗര്‍ഭിണിയാണെന്നും ഉടന്‍ പോലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച്…

4 hours ago