ബെംഗളൂരു : വൈറ്റ്ഫീൽഡ് സേക്രഡ് ഹാർട്ട് പള്ളിയുടെ സംഘടിപ്പിക്കുന്ന ‘കൊറൽ ക്രെഷെൻഡോ സീസൺ രണ്ട് ’ കരോള്‍ ഗാനമത്സരത്തിന് ഇന്ന് തുടക്കം. വൈകീട്ട് മുതൽ രാത്രി ഒൻപതുവരെ വൈറ്റ്ഫീൽഡ് എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്റർ കാംപസിലാണ് മത്സരം
ബെംഗളൂരുവിലെ വിവിധപള്ളികളിൽനിന്ന് തിരഞ്ഞെടുത്തിട്ടുള്ള മികച്ച കരോള്‍ ഗാന സംഘങ്ങൾ വേദിയിൽ മാറ്റുരയ്ക്കും. പ്രശസ്തസംഗീത സംവിധായകൻ ജെറിഅമൽ ദേവ്, പാടും പാതിരി എന്നറിയപ്പെടുന്ന ഫാ. പോൾ പൂവത്തിങ്കൽ, പിന്നണിഗായിക മെറിൻ ഗ്രിഗറി എന്നിവരായിരിക്കും വിധികർത്താക്കൾ. ഒന്നാംസ്ഥാനക്കാർക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപയും, മൂന്നാം സ്ഥാനക്കാർക്ക് 10,000 രൂപയുമായിരിക്കും സമ്മാനം ലഭിക്കുക. പി.സി. മോഹൻ എം.പി., ബെന്നി ബെഹനാൻ എം.പി., മാണ്ഡ്യ ബിഷപ്പ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ബി.ഡി.എ. ചെയർമാനും എം.എൽ.എ.യുമായ എൻ.എ. ഹാരിസ്, മുൻ എം.എൽ.എ.യും എഫ്.എച്ച്.എ.സി. ചെയർമാനുമായ ഐവാൻ നിഗ്‌ളി എന്നിവർ പങ്കെടുക്കും. ഫുഡ് കോർട്ട്, കിഡ്സ് സോൺ, ക്രിസ്മസ് സ്റ്റാളുകൾ, വിവിധയിനം ബ്രാൻഡുകളുടെ ഔട്ട് ലെറ്റുകൾ എന്നിവ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
<BR>
TAGS : CHRISTMAS CAROL
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…