LATEST NEWS

ക്രിസ്മസ്, പുതുവത്സര അവധി; കോയമ്പത്തൂരിൽ നിന്ന് മംഗളൂരു വഴി ഹരിദ്വാറിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍, വഡോദര-കോട്ടയം, ചെർലപ്പള്ളി-മംഗളൂരു റൂട്ടുകളിലും സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ്, പുതുവത്സര അവധി പ്രമാണിച്ച് പാലക്കാട്, കോഴിക്കോട്, മംഗലാപുരം വഴി ഹരിദ്വാറിലേക്ക് സ്പെഷ്യല്‍ ട്രെയിൻ ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ. ഡിസംബർ 24 മുതൽ സർവീസ് ആരംഭിക്കും.

ട്രെയിൻ നമ്പർ 06043 ‘കോയമ്പത്തൂർ ജങ്ഷൻ–ഹരിദ്വാർ ജങ്ഷൻ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ്’ ഓടുക ഡിസംബർ 24 ബുധനാഴ്ച രാവിലെയായിരിക്കും. രാവിലെ 11.15 ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് ഡിസംബർ 27 ശനിയാഴ്ച പുലർച്ചെ 12.05 ന് ഹരിദ്വാർ ജങ്ഷനിൽ എത്തിച്ചേരും. തിരിച്ച് ട്രെയിൻ നമ്പർ 06044 ‘ഹരിദ്വാർ ജങ്ഷൻ – കോയമ്പത്തൂർ ജങ്ഷൻ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ്’ ഡിസംബർ 30 ചൊവ്വാഴ്ച രാത്രി 10.30 ന് ഹരിദ്വാറിൽ നിന്ന് പുറപ്പെടും. ജനുവരി 2 വെള്ളിയാഴ്ച പുലർച്ചെ 4 മണിക്ക് കോയമ്പത്തൂർ ജങ്ഷനിൽ എത്തിച്ചേരും.

ട്രെയിനിൽ 10 3-ടയർ എസി കോച്ചുകളുണ്ട്. രണ്ട് 3-ടയർ എസി ഇക്കണോമി, നാല് സ്ലീപ്പർ ക്ലാസ് എന്നിവയുമുണ്ട്. ഒരു ലഗേജ്-കം-ബ്രേക്ക് വാൻ, ഒരു ജനറേറ്റർ കാർ കോച്ച് എന്നിവയും ഉണ്ടായിരിക്കും.

കേരളത്തിൽ മൂന്ന് സ്റ്റോപ്പുകളാണ് അനുവദിച്ചത്. ഷൊർണൂർ ജങ്ഷനിൽ ഈ വണ്ടി നിർത്തും. കോഴിക്കോട്, കണ്ണൂർ, മംഗളൂരു ജങ്ഷൻ, ഉഡുപ്പി, കുന്ദാപുര, മൂകാംബിക റോഡ് ബൈന്ദൂർ, കാർവാർ, മഡ്ഗാവ് ജങ്ഷൻ, തിവിം, രത്‌നഗിരി, ചിപ്ലൂൺ, റോഹ, പൻവേൽ, വസായ് റോഡ്, ഉദ്‌ന ജങ്ഷൻ, വഡോദര ജങ്ഷൻ, രത്‌ലം ജങ്‌ഷൻ, കോട്ട ജങ്‌ഷൻ, സവായ് മധോപൂർ ജാൻ, മഥുരത്ത് ജാൻ, മഥുരത് ജാൻ റൂർക്കി എന്നിവയാണ് മറ്റ് സ്റ്റോപ്പുകൾ.

കൂടാതെ വഡോദര-കോട്ടയം, ചെർലപ്പള്ളി-മംഗളൂരു റൂട്ടുകളിലും സ്പെഷ്യല്‍ ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്.

വഡോദര – കോട്ടയം സ്പെഷ്യൽ ട്രെയിൻ
ഡിസംബർ മാസം 20 മുതല്‍ നാല് ശനിയാഴ്ചകളില്‍ വഡോദരയില്‍ നിന്ന് കോട്ടയത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുണ്ട്. വഡോദരയില്‍ നിന്ന് ശനിയാഴ്ച രാവിലെ ഒമ്പതിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാത്രി ഏഴിന് കോട്ടയത്തേക്ക് എത്തിച്ചേരും. ഞായറാഴ്ചകളില്‍ രാത്രി ഒമ്പതിന് കോട്ടയത്ത് നിന്ന് ഈ വണ്ടി തിരികെ യാത്ര ചെയ്യും. ഇത് ചൊവ്വാഴ്ച രാവിലെ ആറരയ്ക്ക് വഡോദരയില്‍ എത്തും. കാസറഗോഡ്, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളിൽ വണ്ടിക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

ചെർലപ്പള്ളി – മംഗളൂരു സ്പെഷ്യൽ ട്രെയിൻ
തെലങ്കാനയിലെ ചെര്‍ലപ്പള്ളിയില്‍ നിന്ന് മംഗളൂരുവിലേക്ക് ഡിസംബർ മാസം 24നും 28നും സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ചിട്ടുണ്ട്. ചെര്‍ലപ്പള്ളിയില്‍ നിന്ന് രാത്രി പതിനൊന്നരയ്ക്കാണ് ട്രെയിൻ പുറപ്പെടുന്നത്. ഈ ട്രെയിൻ 26ന് രാവിലെ 6.05ന് മംഗളൂരുവിലെത്തും. 26നും 30നും രാവിലെ 9.55ന് മടക്ക സര്‍വീസ് ഉണ്ടാകും. പിറ്റേന്ന് വൈകീട്ട് അഞ്ചിന് ചെര്‍ലപ്പള്ളിയിലെത്തും. കേരളത്തില്‍ പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, കാസറഗോഡ്, എന്നിവിടങ്ങളാണ് സ്റ്റോപ്പ്.

SUMMARY: Christmas and New Year holidays; Special train from Coimbatore to Haridwar via Mangaluru

NEWS DESK

Recent Posts

ഒരു ലക്ഷം രൂപവരെ സഹായം; പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത്

തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…

6 hours ago

പയ്യന്നൂരില്‍ ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…

6 hours ago

ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ സിഐ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു; ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…

6 hours ago

യാത്രക്കാർക്ക് ആശ്വാസം; നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയ ബസ് സ്റ്റോപ്പുകൾ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…

8 hours ago

ഒമാന്റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…

8 hours ago

പാലക്കാട് കാറിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു

പാലക്കാട്‌: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച്‌ ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…

8 hours ago