Categories: KERALATOP NEWS

ക്രിസ്‌മസ് ന്യൂ ഇയർ ബമ്പർ ലോട്ടറി കളർപ്രിന്റ് എടുത്ത് വിറ്റു; ലോട്ടറി വില്പനക്കാരന്‍ അറസ്റ്റില്‍

പുനലൂർ: ക്രിസ്മസ്, ന്യൂ ഇയർ ബമ്പർ ലോട്ടറികളുടെ കളർ പകർപ്പെടുത്ത് വില്പന നടത്തിയെന്ന പരാതിയിൽ ലോട്ടറി വില്പനക്കാരനാന്‍ അറസ്റ്റിൽ. വാളക്കോട്ട് സ്കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന പുനലൂർ ടിബി ജംക്‌ഷൻ കുഴിയിൽ വീട്ടിൽ ബൈജുഖാൻ (38) ആണ് അറസ്റ്റിലായത്. പുനലൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ വില്ലേജ് സെക്രട്ടറിയുമാണ്‌. പുനലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ താൽക്കാലിക ലിഫ്റ്റ് ഓപ്പറേറ്ററായിരുന്നു.

വിറ്റ ടിക്കറ്റില്‍ പലതും സമ്മാനാര്‍ഹമായതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. 680 ടിക്കറ്റാണ് ഏജന്‍സിയില്‍ നിന്നും ഷൈജു ഖാന്‍ വാങ്ങിയത്. ഇതിന്റെ കളര്‍ പ്രിന്റ് എടുത്തായിരുന്നു തട്ടിപ്പ്. ഒറിജിനൽ ടിക്കറ്റ് നൽകിയ വില്പനക്കാരൻ സുഭാഷ് ചന്ദ്രബോസ് നൽകിയ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
<BR>
TAGS : FAKE LOTTERY | ARRESTED
SUMMARY : Christmas New Year Bumper Lottery colorprint taken and sold; Lottery seller arrested

Savre Digital

Recent Posts

78,000 കടന്ന് പുതിയ റെക്കോഡിത്തിലെത്തി സ്വർണവില

കൊച്ചി: സംസ്ഥാനത്ത് റെക്കോഡുകൾ തകർത്ത് സ്വർണ വില കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി വൻ വർധവനാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 77800 രൂപയായിരുന്നു…

8 minutes ago

വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി

പുറത്തൂർ: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കിടെ വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ വിശദീകരണം തേടി മന്ത്രി വി ശിവൻകുട്ടി. മലപ്പുറം…

18 minutes ago

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ കുഴഞ്ഞു വീണു; മലയാളി നഴ്‌സിന് ദാരുണാന്ത്യം

മുഹമ്മ: ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുന്നതിനിടെ മലയാളി നഴ്‌സ് കുഴഞ്ഞു വീണ് മരിച്ചു. തണ്ണീര്‍മുക്കം സ്വദേശിയായ വെളിയമ്പ്ര കല്യാണിച്ചിറ വീട്ടില്‍…

24 minutes ago

കാറിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ വാഹനത്തിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണു. കല്ല് കാറിന്റെ മുന്‍ഭാഗം…

33 minutes ago

മലയാളം മിഷൻ നീലക്കുറിഞ്ഞി പരീക്ഷ: 100% വിജയം സ്വന്തമാക്കി കര്‍ണാടക ചാപ്റ്റര്‍

ബെംഗളൂരു: മലയാളം മിഷൻ നീലക്കുറിഞ്ഞി പരീക്ഷയിൽ കർണാടക ചാപ്റ്ററിന് 100 ശതമാനം വിജയം. ജൂണിൽനടന്ന പരീക്ഷയെഴുതിയ 13 പേരും മികച്ചവിജയം…

1 hour ago

ബാംഗ്ലൂർ കേരളസമാജത്തിന്റെ ഓണാഘോഷ പരമ്പരയ്ക്ക് തുടക്കമായി

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജത്തിന്റെ ഓണാഘോഷപരമ്പരയ്ക്ക് യെലഹങ്ക സോൺ സംഘടിപ്പിച്ച ഓണോത്സവത്തോടെ തുടക്കമായി. യെലഹങ്ക ന്യൂ ടൗണിലെ ഡോ. ബി.ആർ. അംബേദ്കർ…

2 hours ago