ബെംഗളൂരു: റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി ചർച്ച് സ്ട്രീറ്റിൽ പത്ത് ദിവസത്തേക്ക് വാഹന ഗതാഗതം പൂർണമായും നിയന്ത്രിക്കും. കഴിഞ്ഞ രണ്ട് വർഷമായി റോഡിൻ്റെ അറ്റകുറ്റപ്പണികൾ മുടങ്ങിക്കിടക്കുകയായിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള എൻജിഒ അൺബോക്‌സിംഗ് ബിഎൽആർ ഫൗണ്ടേഷൻ, ബിബിഎംപിയുമായി സഹകരിച്ചാണ് നവീകരണ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.
വാഹന ഗതാഗതം അടച്ചതിനുശേഷം, ബ്രിഗേഡ് റോഡിലും സെൻ്റ് മാർക്‌സ് റോഡ്, മ്യൂസിയം റോഡ് തുടങ്ങിയ അനുബന്ധ റോഡുകളിലും വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ചർച്ച് സ്ട്രീറ്റിലെ മിക്ക വ്യാപാരികളും കട അടച്ചിട്ടിട്ടുമുണ്ട്. ഗതാഗതം പുനസ്ഥാപിച്ച ശേഷം വീണ്ടും കടകൾ തുറക്കാനാണ് വ്യാപാരികളുടെ തീരുമാനം.
റോഡിൻ്റെയും നടപ്പാതയുടെയും അറ്റകുറ്റപ്പണികൾ, തെരുവ് വിളക്കുകൾ നവീകരിക്കൽ, മാലിന്യ നിർമാർജനവും ഡ്രെയിനേജും മെച്ചപ്പെടുത്തൽ, അലങ്കാര ചെടികൾ വെച്ചുപിടിപ്പിക്കൽ എന്നിവയാണ് നിലവിൽ ചർച്ച് സ്ട്രീറ്റിൽ നടക്കുന്നത്. റിച്ച്മണ്ട് റോഡ്, വിട്ടൽ മല്യ റോഡ് എന്നിവിടങ്ങളിലും സമാനമായ നവീകരണ പ്രവൃത്തികൾ ഏറ്റെടുക്കുമെന്ന് അൺബോക്‌സിംഗ് ബിഎൽആർ ഫൗണ്ടേഷൻ അറിയിച്ചു.
TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Church Street revamp road closed for ten days
ബെംഗളൂരു: ചിത്രപ്രിയ കൊലക്കേസിൽ തെളിവുശേഖരണത്തിന്റെ ഭാഗമായി അന്വേഷണസംഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളേജിലെ സഹപാഠികളിൽ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കരോൾ ആഘോഷം ഷെട്ടിഹള്ളി ലാസ്യ നൃത്തഭവനിൽ 21 ന് ഉച്ചയ്ക്ക് 2.45ന് നടക്കും.…
എറണാകുളം: കോതമംഗലം കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയിൽ ബൈക്ക് ലോറിയിലിടിച്ചു കോളേജ് വിദ്യാർഥി മരിച്ചു. പുതുപ്പാടി കോളജിലെ ബി.സി.എ അവസാന വർഷ വിദ്യാർഥി…
വാഷിംഗ്ടൺ ഡിസി: സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ പൗരന്മാർക്കും പാലസ്തീനിയൻ അഥോറിറ്റി പാസ്പോർട്ട് കൈവശമുള്ളവർക്കും യുഎസിലേക്കുള്ള പ്രവേശനം ഇനി അനുവദിക്കില്ലെന്ന്…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യയാണ് പ്രവചിച്ചിരിക്കുന്നത്.…
ബെംഗളുരു: 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ യജ്ഞം 21നു മുതൽ 24 വരെ നടക്കുമെന്ന് ഗ്രേറ്റർ…