KERALA

പോലീസ് സ്‌റ്റേഷനിൽ ഗർഭിണിയെ മർദിച്ച സംഭവം; സിഐ പ്രതാപചന്ദ്രന് സസ്‌പെൻഷൻ

കൊച്ചി: ഗര്‍ഭിണിയെ മര്‍ദിച്ച കേസില്‍ സിഐ കെ.ജി. പ്രതാപചന്ദ്രന് സസ്‌പെൻഷൻ. മര്‍ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതാപ ചന്ദ്രനെതിരെ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചത്.

2024ല്‍ പ്രതാപ ചന്ദ്രന്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ആയിരുന്ന കാലത്താണ് സംഭവം. ഇദ്ദേഹം ഗര്‍ഭിണിയായ യുവതിയുടെ മുഖത്തടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതാപ ചന്ദ്രന്‍ ആണ് ഗര്‍ഭിണിയായിരുന്ന യുവതിയുടെ മുഖത്ത് അടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി നിർദേശിച്ചതിനെത്തുടർന്നാണ് വ്യാഴാഴ്ച പരാതിക്കാർക്ക് ലഭിച്ചത്. ഭർത്താവിനെ അകാരണമായി കസ്റ്റഡിയിൽ എടുത്തത് ചോദ്യം ചെയ്യാൻ സ്‌റ്റേഷനിലെത്തിയതിനാണ് ഷൈമോളെ പ്രതാപചന്ദ്രൻ മർദിച്ചത്.

ഷൈമോളുടെ നെഞ്ചിൽപിടിച്ച് തള്ളുകയും കരണത്തടിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഷൈമോൾ പരാതിയുമായി മുന്നോട്ടു നീങ്ങുകയും സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തുകയും ചെയ്തു. പിന്നാലെയാണ് ദൃശ്യങ്ങൾ പരാതിക്കാരിക്ക് ലഭിക്കുന്നത്. യുവതിയെ അടിക്കുന്നതു കണ്ട് ചോദ്യംചെയ്ത ഭർത്താവിനെയും മർദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
SUMMARY: CI Prathapachandran suspended for assaulting pregnant woman at police station

NEWS DESK

Recent Posts

വാളയാറിലെ ആള്‍ക്കൂട്ടക്കൊല; അഞ്ചുപേര്‍ അറസ്റ്റില്‍

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചു പേർ അറസ്റ്റില്‍. അട്ടപ്പള്ളം സ്വദേശികളായ…

24 minutes ago

മരണത്തിലും തണലായി ഒമ്പതുകാരൻ; നിലമേല്‍ അപകടത്തില്‍ മരിച്ച ദേവപ്രയാഗിൻ്റെ അവയവങ്ങള്‍ ദാനം ചെയ്തു

തിരുവനന്തപുരം: നിലമേലിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരൻ ദേവപ്രയാഗിൻ്റെ അവയവങ്ങള്‍ ദാനം ചെയ്തു. തിരുമല ആറാമടയില്‍ നെടുമ്പറത്ത്…

1 hour ago

‘4 വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചു’: വെളിപ്പെടുത്തലുമായി റസൂല്‍ പൂക്കുട്ടി

തിരുവനന്തപുരം: ഐഎഫ്‌എഫ്കെയില്‍ സിനിമകള്‍ക്ക് അനുമതി നിഷേധിച്ചതിന് പുറമെ നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ…

2 hours ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണവില ഇന്ന് താഴോട്ടിറങ്ങി. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480…

3 hours ago

ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ നാട്ടിലെത്തി; ഭ‍ര്‍ത്താവിനൊപ്പം പോകവെ കെഎസ്‌ആ‍ര്‍ടിസി ബസ് കയറിയിറങ്ങി 24കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ എടത്വായില്‍ ഉണ്ടായ അപകടത്തില്‍ എടത്വാ കുന്തിരിക്കല്‍ കണിച്ചേരില്‍ചിറ മെറീന…

4 hours ago

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു; സി​പി​എം നേ​താ​വും കു​ടും​ബ​വും അ​ത്‌​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

ആ​ല​പ്പു​ഴ: സിപിഎം നേതാവും കുടുംബവും സഞ്ചരിച്ച കാർ കത്തിനശിച്ചു. സിപിഎം സംസ്ഥാന സമിതിയംഗം സി ബി ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ച…

5 hours ago