ബെംഗളൂരു: ഹണി ട്രാപ്പ് വിവാദവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിനു ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സി.ഐ.ഡി) ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ആഭ്യന്തര വകുപ്പ്. സഹകരണ മന്ത്രി കെ.എൻ. രാജണ്ണ നൽകിയ പരാതിയെ തുടർന്നാണ് ഹണി ട്രാപ്പിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. ഡി.ജി.പി. അലോക് മോഹന്റെ മേലോട്ടത്തിലാണ് അന്വേഷണം നടക്കുക. അന്വേഷണത്തിന്റെ ഭാഗമായി വസന്ത് നഗറിലെ മന്ത്രി രാജണ്ണയുടെ ഔദ്യോഗിക വസതിയിൽ സിഐഡി സംഘം പരിശോധന നടത്തി.
നിലവിൽ രാജണ്ണയുടെ വസതിയിൽ സിസിടിവി ക്യാമറകളില്ല. സന്ദർശകരുടെ വിശദാംശങ്ങൾ ഒരു ലെഡ്ജറിലും രേഖപ്പെടുത്തിയിട്ടില്ല. നൂറുകണക്കിന് സന്ദർശകരിൽ ആരാണ് ഹണി ട്രാപ്പ് ഉദ്ദേശിച്ച് മന്ത്രിയെ സമീപിച്ചതെന്നും വ്യക്തമല്ല. പരിസരത്തുള്ള വീടുകളിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നതെന്ന് സിഐഡി വൃത്തങ്ങൾ അറിയിച്ചു.
TAGS: HONEY TRAP
SUMMARY: CID to probe honey trap case against minister rajanna
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…