LATEST NEWS

നാളെ നടക്കാനിരുന്ന സിനിമാ സമരം പിൻവലിച്ചു; മന്ത്രിയുമായുള്ള ചര്‍ച്ചകള്‍ ഫലം കണ്ടെന്ന് നേതാക്കൾ

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബുധനാഴ്ച നടത്താനിരുന്ന സിനിമാ സമരം പിൻവലിച്ചു. മന്ത്രി സജി ചെറിയാനുമായി സിനിമ സംഘടനകൾ നടത്തിയ ചർച്ചക്ക് ശേഷമാണ് തീരുമാനം.സിനിമാ ചിത്രീകരണങ്ങളും തടസ്സമില്ലാതെ തുടരും.തിങ്കളാഴ്ച തിയറ്ററുകൾ അടച്ചിടില്ല.

ഇരട്ട നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാറുമായി ചർച്ച ചെയ്യുമെന്നും സിനിമാ മേഖലയിൽ 60 വയസുകഴിഞ്ഞവർക്ക് പെൻഷൻ അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചതായി നേതാക്കൾ ചർച്ചക്ക് ശേഷം പറഞ്ഞു.

തിയറ്റർ ലൈസൻസ്, ഷൂട്ടിങ് ഏകജാലക സംവിധാനം, തിയറ്ററുകളിലെ വൈദ്യുതി നിരക്ക് സംബന്ധിച്ച വിഷയം റെഗുലേറ്ററി ബോർഡുമായി ചർച്ച ചെയ്യും. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ വഴിയുള്ള സബ്സിഡിയുടെ കാര്യത്തിൽ വർധനവ് വേണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. പൈറസിയും റിവ്യു ബോംബിങ്ങും ചർച്ചയിൽ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. സിനിമാ ചിത്രീകരണങ്ങളും തടസ്സമില്ലാതെ തുടരും.
SUMMARY: Cinema strike scheduled for tomorrow called off

NEWS DESK

Recent Posts

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ജനുവരി 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു. ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കാത്തതിലും സർക്കാർ…

2 hours ago

ബന്ധുവീട്ടിലെ വിവാഹത്തിനിടെ പായസ ചെമ്പിൽ വീണ് പൊള്ളലേറ്റു, ചികിത്സയിലായിരുന്നയാൾ മരിച്ചു

മ​ല​പ്പു​റം: പാ​യ​സ ചെ​മ്പി​ൽ വീ​ണ് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ മ​രി​ച്ചു. മ​ല​പ്പു​റം ചേ​ളാ​രി സ്വ​ദേ​ശി അ​യ്യ​പ്പ​ൻ (55) ആ​ണ്…

2 hours ago

വീഡിയോ വിവാദം; ഡിജിപി രാമചന്ദ്ര റാവുവിന് സസ്പെൻഷൻ

ബെംഗളൂരു: ഓഫിസില്‍ ഔദ്യോഗിക യൂണിഫോമില്‍ യുവതികളുമായി അശ്ലീലമായി ഇടപഴകുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ കർണാടക ഡിജിപി ഡോ കെ രാമചന്ദ്ര…

3 hours ago

കേരളത്തില്‍ വൻ ഡ്രൈവിംഗ് ലൈസന്‍സ് തട്ടിപ്പ്; ടെസ്റ്റില്ലാതെ ലൈസന്‍സ് സ്വന്തമാക്കാന്‍ ‘മൈസൂരു സംഘം’

കൊച്ചി: കേരളത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ ഏജന്‍റുമാർ മുഖേന മൈസൂരുവിൽ നിന്നും ലൈസൻസ് തരപ്പെടുത്തുന്ന സംഘം വടക്കൻ കേരളത്തിൽ സജീവം.സംസ്ഥാനത്ത്…

3 hours ago

സൗദിയില്‍ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് യുവാക്കൾ മരിച്ചു; രണ്ടുപേർക്ക്​ പരുക്ക്

അബഹ: സൗദിയിലെ അബഹക്ക്​ സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവാവും കർണാടക സ്വദേശിയും മരിച്ചു. കാസറഗോഡ് വലിയപറമ്പ സ്വദേശി എ.ജി.…

4 hours ago

കെഎൻഎസ്എസ് മല്ലേശ്വരം കരയോഗം തിരുവാതിരക്കളി മത്സരം

ബെംഗളൂരു: കെഎന്‍എസ്എസ് മല്ലേശ്വരം കരയോഗം തിരുവാതിരക്കളി മത്സരം ആംഗികം ' മല്ലേശ്വരത്തുള്ള തെലുഗു വിജ്ഞാന ഭവനില്‍ വെച്ച് നടന്നു. ഹോരമാവ്…

4 hours ago