ചെന്നൈ: തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ശില്‍പ്പിയായ പ്രമുഖ ഛായാഗ്രാഹകനായിരുന്ന ബാബു (88) അന്തരിച്ചു. ചെന്നൈ ആല്‍വാര്‍പ്പേട്ടിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ നൂറോളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. എംജിആര്‍, ശിവാജി ഗണേശന്‍, രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയ മുന്‍നിര താരങ്ങളുടെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.
രജനീകാന്തിന്റെ മാത്രം 27 ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.എവിഎം സ്റ്റുഡിയോ നിര്‍മിച്ച ഒട്ടേറെ ഹിറ്റ് സിനിമകള്‍ക്കുപിന്നില്‍ പ്രവര്‍ത്തിച്ചു. മുരട്ടുകാളൈ, പായുംപുലി, സകലകലാവല്ലഭന്‍, തൂങ്കാതെ തമ്പി തൂങ്കാതെ, പോക്കിരിരാജ, പ്രിയ തുടങ്ങിയവ അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ച തമിഴ് ചിത്രങ്ങളില്‍ ചിലതാണ്.2001-ല്‍ പ്രഭു അഭിനയിച്ച ‘താലികാത്ത കാളി അമ്മന്‍’ ആയിരുന്നു അവസാനമായി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രം. ഭാര്യ നേരത്തേ മരിച്ചു. മക്കള്‍: വിശ്വനാഥ്, ശ്രീധര്‍.
SUMMARY: Cinematographer Babu passes away
വാഷിംഗ്ടണ്‍: തെക്കന്‍ അമേരിക്കന്‍ സംസ്ഥാനമായ സൗത്ത് കരോലിനയില്‍ ബാറിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സെന്റ് ഹെലീന ദ്വീപിലെ ബാറിലാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും കൂടി. ഇന്ന് മാത്രം ഒരു പവന് 240 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു…
വാല്‍പ്പാറ: തമിഴ്നാട് വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു. ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിന് സമീപം പുലർച്ചെ രണ്ടരയ്ക്കാണ്…
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ദളിത് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അക്രമികള്‍ തടയുകയായിരുന്നു. പെണ്‍കുട്ടിയെ ബലമായി പിടിച്ചു…
ബെംഗളൂരു: സംസ്ഥാനത്ത് കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് ഉയര്‍ത്താന്‍ ബെസ്‌കോം നിര്‍ദേശിച്ചു. യൂണിറ്റിന് 1.65 രൂപ ഉയര്‍ത്താനാണ് ബെസ്‌കോം മാനേജ്‌മെന്റ് കര്‍ണാടക…
ബെംഗളൂരു: മൈസൂരുവില്‍ 10 വയസുകാരി പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്‍. മൈസൂരു ജില്ലാ ഭരണകൂടത്തിനും ജില്ലാ…