LATEST NEWS

സ്കൂളുകളിൽ ആഘോഷ പരിപാടികളിൽ യൂണിഫോം വേണ്ട, സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം: സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. സ്കൂൾ പ്രവൃത്തി ദിനങ്ങളിൽ വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമാണ്. എന്നാൽ സ്കൂളുകളിൽ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം യൂണിഫോം ഒഴിവാക്കണമെന്ന് വിദ്യാർഥികളുടെ ഭാഗത്ത് നിന്നും ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. ഈ ആവശ്യം പരി‌ഗണിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ലെന്ന തീരുമാനത്തിൽ എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം;

പ്രിയപ്പെട്ട വിദ്യാർത്ഥികളെ, അധ്യാപകരെ, രക്ഷിതാക്കളെ,

വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാണല്ലോ. എന്നാൽ ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് സ്‌കൂളുകളിൽ പരിപാടികൾ നടക്കുമ്പോൾ യൂണിഫോമിൽ ഇളവ് നൽകണമെന്ന് ധാരാളം കുട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടു.

അതുകൊണ്ട്, ഇനി മുതൽ ഈ മൂന്ന് പ്രധാന ആഘോഷങ്ങൾ സ്‌കൂളിൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി. ഇത് വിദ്യാലയ അന്തരീക്ഷത്തിൽ കൂടുതൽ സന്തോഷവും വർണ്ണാഭമായ ഓർമ്മകളും നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

എല്ലാവർക്കും എന്റെ സ്‌നേഹം നിറഞ്ഞ ആശംസകൾ.
SUMMARY: Circular issued, no uniforms required for celebrations in schools

NEWS DESK

Recent Posts

കേരള മെഡിക്കല്‍ സര്‍വ്വകലാശാല മുന്‍ വിസി ഡോ. കെ. മോഹന്‍ദാസ് ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് പ്രഥമ വൈസ് ചാന്‍സലറും ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്…

4 hours ago

പത്ത് വയസുള്ള പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു

ബെംഗളൂരു: മൈസൂരു ഇന്ദിരാനഗറില്‍ പത്ത് വയസുള്ള പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കലബുര്‍ഗിയില്‍ നിന്ന്…

4 hours ago

നാദാപുരത്ത് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചത് അഞ്ച് പേര്‍; പ്രതികളെന്ന് സംശയിക്കുന്നവര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: നാദാപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പീഡനം നേരിട്ടതായി പത്താം…

5 hours ago

സിനിമാ നിര്‍മാതാവ് പി. സ്റ്റാൻലി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ നിർമാതാവ് പി. സ്റ്റാൻലി (81)അന്തരിച്ചു. ഹൃദയാഘാതത്തെത്തുട‌ർന്നായിരുന്നു അന്ത്യം. തിരുവനന്തപുരം നാലാഞ്ചിറയിലെ വസതിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.…

5 hours ago

കര്‍ണാടകയില്‍ മന്ത്രിസഭ പുനഃസംഘടന സൂചന നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്ത് മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് സൂചന നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ. പട്ടികവര്‍ഗ നിയമസഭാംഗങ്ങളെ മന്ത്രിമാരാക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വരും…

5 hours ago

തളിപ്പറമ്പില്‍ ബസ് സ്റ്റാന്‍ഡിന് സമീപം കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

കണ്ണൂര്‍: തളിപ്പറമ്പില്‍ ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ വന്‍തീപ്പിടിത്തം. കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്നാണ് ആദ്യം തീപടര്‍ന്നതെന്നാണ് വിവരം.…

6 hours ago