ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിനുള്ളിൽ വെച്ച് വജ്രാഭരണം നഷ്ടപ്പെട്ട യുവതിയെ സഹായിച്ച് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്. വിമാനത്താവളത്തിൽ വച്ച് വജ്രമോതിരം നഷ്ടപ്പെട്ട യുവതി ഉടൻതന്നെ സിഐഎസ്എഫിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾക്കകം തന്നെ യുവതിയുടെ വജ്രാഭരണം കണ്ടെത്തി സിഐഎസ്എഫ് യുവതിയെ തിരികെ ഏൽപ്പിക്കുകയായിരുന്നു.
ആകാംക്ഷ സിംഗ് എന്ന യുവതിയുടെ മോതിരമാണ് നഷ്ടപ്പെട്ടിരുന്നത്. സിഐഎസ്എഫിന്റെ ഭാഗത്തുനിന്നും ഉണ്ടായ സഹായം വിലമതിക്കാനാവാത്തതാണെന്നും ഇത്തരത്തിൽ സഹായിക്കുന്ന മനോഭാവത്തിന് നന്ദി എന്നും ആകാംക്ഷ സിംഗ് പറഞ്ഞു.
സിഐഎസ്എഫ് ഉദ്യോഗസ്ഥരായ രാജേഷ് സിംഗ്, വിനയ് കുമാർ റായി എന്നിവരുടെ സഹായത്തോടെ തന്റെ വജ്രമോതിരം തിരികെ ലഭിച്ചതായി ആകാംക്ഷ അറിയിച്ചു. ഇത് സംബന്ധിച്ച് ആകാംഷ സമൂഹമധ്യത്തിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ആകാംക്ഷയുടെ പോസ്റ്റിനോട് ഉടൻതന്നെ സിഐഎസ്എഫ് പ്രതികരിക്കുകയും ചെയ്തു. ഫീഡ്ബാക്കിന് നന്ദി എന്നും സന്ദേശം ഉടൻ തന്നെ രണ്ടു ഉദ്യോഗസ്ഥർക്കും കൈമാറിയിട്ടുണ്ട് എന്നും സിഐഎസ്എഫ് പ്രതികരിച്ചു.
TAGS: BENGALURU | CISF
SUMMARY: CISF help flyer to find lost diamond ring at airport
ആലപ്പുഴ: രമേശ് ചെന്നിത്തലയുടെ മാതാവിന്‍റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹരിപ്പാട് ചെന്നിത്തല വീട്ടില്‍ എത്തി. ചെന്നിത്തല…
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി അഡ്വ. ഒ ജെ ജനീഷ് ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഒ…
കൊച്ചി: മൂക്കന്നൂരില്‍ ഇടിമിന്നലേറ്റ് അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി കോക്കന്‍ മിസ്ത്രി ആണ് മരിച്ചത്. മുക്കന്നൂരിലെ വര്‍ക്ക്‌ഷോപ്പില്‍…
സിഡ്‌നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനമത്സരത്തിനിടെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കേറ്റ പരുക്ക് ഗുരുതരമെന്ന് റിപ്പോർട്ട്. സിഡ്നിയില്‍ ഇന്ത്യയുടെ ഫീല്‍ഡിങ്ങിനിടെ…
ന്യൂഡൽഹി: ജസ്റ്റിസ് സൂര്യകാന്തിനെ തന്റെ പിൻഗാമിയായി ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ബി ആർ ഗവായി. കേന്ദ്ര സർക്കാരിനാണ് ഇതുസംബന്ധിച്ചുള്ള…
ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ 41 പേരുടെ മരണത്തിനിടയാക്കിയ തിക്കിലും തിരക്കിലും പെട്ട് കൃത്യം ഒരു മാസത്തിന് ശേഷം, തമിഴക വെട്രി…