ബെംഗളൂരു: തുടർച്ചയായി ഗതാഗത നിയമലംഘനം നടത്തിയ യുവാവിന് വാഹനത്തിന്റെ വിലയേക്കാൾ പിഴ ചുമത്തി സിറ്റി ട്രാഫിക് പോലീസ്. 1.61 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. 2023 മാർച്ച് മുതൽ ഇതുവരെ 311 ട്രാഫിക് നിയമലംഘനങ്ങളാണ് യുവാവ് നടത്തിയത്. കഴിഞ്ഞ വർഷം മാത്രം 1,05,500 രൂപയാണ് നിയമ ലംഘനത്തിന് പിഴയായി ചുമത്തിയിട്ടുള്ളത്. നിരവധി സമൻസും അയച്ചിട്ടുണ്ട്. എന്നാൽ യാതൊരു മറുപടിയും ഉടമയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, ഒരു രൂപപോലും പിഴയടക്കാതെ ഇയാൾ തയ്യാറായില്ലെന്നും പോലീസ് പറഞ്ഞു.
2025 ആയപ്പോഴേക്കും പിഴ തുക 1,61,500 രൂപയായി വർധിക്കുകയും ചെയ്‌തു. ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുക, സിഗ്നൽ മറികടക്കുക, അനധികൃത പാർക്കിങ്, റോങ് സൈഡിലൂടെ വാഹനമോടിക്കുക തുടങ്ങി നിരവധി നിയമ ലംഘനങ്ങളാണ് വാഹന ഉടമക്കെതിരെയുള്ളത്. തുടർന്ന് പോലീസ് ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു.
TAGS: BENGALURU | TRAFFIC VIOLATION
SUMMARY: Rs 1.61-Lakh Fine For 311 Violations Exceeds Two-Wheeler’s Value
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ കാലിടറി ട്വന്റി 20. ഭരണത്തിലിരുന്ന നാല് പഞ്ചായത്തുകളിൽ രണ്ടെണ്ണം നഷ്ടമായി. ഇതുകൂടാതെ ഒരു ബ്ലോക്ക് പഞ്ചായത്തും…
ഇടുക്കി: സംസ്ഥാനത്തെ ഏക വാര്‍ഡ് നിലനിര്‍ത്തി ആം ആദ്മി പാര്‍ട്ടി. കരിങ്കുന്നം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ ആം ആദ്മി പാർട്ടി…
ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ വോട്ടര്‍മാർക്കെതിരെ സിപിഎം നേതാവ് എം എം മണി. പെന്‍ഷന്‍ വാങ്ങി ശാപ്പിട്ടിട്ട്…
ഡല്‍ഹി: ആസാമില്‍ പാക് ചാരസംഘടനയ്ക്ക് വിവരം കൈമാറിയ എയർഫോഴ്സ് മുൻ ഉദ്യോഗസ്ഥൻ അറസ്റ്റില്‍. തെസ്പുരിലെ പാടിയ പ്രദേശവാസിയായ കുലേന്ദ്ര ശർമയാണ്…
കൊല്‍ക്കത്ത: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ കാണാൻ ആവശ്യത്തിന് സമയം ലഭിച്ചില്ല എന്ന കാരണത്താല്‍ പ്രകോപിതരായി ആരാധകർ. ഇന്ത്യൻ സന്ദർശനത്തിന്റെ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. 'ജനം പ്രബുദ്ധരാണ്, എത്ര ബഹളം വച്ചാലും അവര്‍…